Connect with us

fisherman protest

വിഴിഞ്ഞം തുറമുഖ കവാടത്തില്‍ മത്സ്യതൊഴിലാളികളുടെ ഉപരോധം

ലത്തീന്‍ അതിരൂപതയുടെ നിയന്ത്രണത്തിലുള്ള പള്ളികളില്‍ കരിങ്കൊടി; വിഴിഞ്ഞം തുറമുഖ കവാടത്തിലേക്ക് ബൈക്ക് റാലി

Published

|

Last Updated

തിരുവനന്തപുരം | നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖ കവാടത്തില്‍ മത്സ്യതൊഴിലാളികളുടെ ഉപരോധം. അശാസ്ത്രീയമായ വിഴിഞ്ഞും തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കുക, മത്സ്യ തൊഴിലാളികള്‍ക്ക് പുനരധിവാസം നല്‍കുക, തുറമുഖ നിര്‍മാണത്തെ തുടര്‍ന്നുള്ള തീരശോഷണം തടയുക, മണ്ണെണ്ണ സബ്‌സിഡി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

കഴിഞ്ഞ രണ്ട് ആഴ്ചയോളമായി പ്രദേശത്ത് ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ സമരവും. മൂന്നൂറോളം ബൈക്കുകളിലെത്തി, കരിങ്കൊടി വീശിയാണ് പ്രതിഷേധം നടക്കുന്നത്. ഇതിന്റെ മുന്നോടിയായി രാവിലെ ലത്തീന്‍ അതിരൂപതയുടെ പള്ളികളില്‍ കരിങ്കൊടി ഉയര്‍ത്തിയിരുന്നു.

തുറമുഖ കവാടത്തിന് മുന്നില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമാധാനപരമായ സമരമാണെങ്കില്‍ ഇടപെടില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ തുറമുഖത്തിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചാല്‍ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
സമരക്കാരുമായി ചടര്‍ച്ചക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പുനരധിവാസത്തിനായി ഒരു ഭവനനിര്‍മാണ പദ്ധതി പാക്കേജും സമരക്കാര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍വെച്ചിട്ടുണ്ട്. എന്നാല്‍ സമരക്കാര്‍ ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. തങ്ങള്‍ മുന്നോട്ടുവെച്ച് ഏഴ് ആവശ്യങ്ങളും അവസാനിപ്പിച്ചാല്‍ മാത്രമേ സമരം നിര്‍ത്തൂവെന്ന് ഇവര്‍ പറയുന്നു. കഴിഞ്ഞ വള്ളങ്ങളും ബോട്ടുകളുമായി സെക്രട്ടേറിയറ്റിലേക്ക് മത്സ്യ തൊഴിലാളികള്‍ മാര്‍ച്ച് നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ സമരം.

Latest