International
ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ അഞ്ച് കുട്ടികള്‍ കൊല്ലപ്പെട്ടു; എട്ട് പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി
ലെബനില്‍ നിന്ന് ഇസ്‌റാഈലിലേക്ക് റോക്കറ്റുകള്‍

ഗസ്സ സിറ്റി | ഗസ്സ നഗരത്തില്‍ ഇന്നലെ രാത്രി നടന്ന ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ അഞ്ച് കുട്ടികള്‍ കൊല്ലപ്പെട്ടു. കുടുംബത്തിലെ എട്ട് പേര്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്.
അതിനിടെ, ലെബനില്‍ നിന്ന് ഇസ്‌റാഈലിലേക്ക് റോക്കറ്റുകള്‍ തൊടുത്തുവിട്ടു. അഞ്ച് റോക്കറ്റുകളാണ് ഇസ്‌റാഈലില്‍ പതിച്ചത്. ഇതിന് മറുപടി നല്‍കുമെന്ന് ഇസ്‌റാഈല്‍ ഭീഷണിപ്പെടുത്തിയതോടെ ലബനിനെയും യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ലെബനന്‍ പ്രധാനമന്ത്രി നവാഫ് സലാം ആശങ്ക പ്രകടിപ്പിച്ചു.
വെടിനിര്‍ത്തല്‍ ലംഘിച്ച് ചൊവ്വാഴ്ച മുതല്‍ ഇസ്‌റാഈല്‍ ഗസ്സയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ മാത്രം ഇുവരെ 620 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
---- facebook comment plugin here -----