Connect with us

National

വില്ലുപുരം-പുതുച്ചേരി പാസഞ്ചര്‍ ട്രെയിനിന്റെ അഞ്ച് കോച്ചുകള്‍ പാളം തെറ്റി; വന്‍ അപകടം ഒഴിവായി

വലിയ ശബ്ദം കേട്ടതിന് പിന്നാലെ എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയതിനാലാണ്  അപകടം ഒഴിവായത്.

Published

|

Last Updated

ചെന്നൈ| വില്ലുപ്പുറത്ത് നിന്ന് പുതുച്ചേരിയിലേയ്ക്ക് പോകുകയായിരുന്ന പാസഞ്ചര്‍ ട്രെയിനിന്റെ അഞ്ച് കോച്ചുകള്‍ പാളം തെറ്റി. ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. വില്ലുപുരം റെയില്‍വേ സ്റ്റേഷന് സമീപം പുലര്‍ച്ചെ അഞ്ചരയ്ക്കാണ് സംഭവം. പുതുച്ചേരി മെമു ട്രെയിനിന്റെ ബോഗികളാണ് പാളം തെറ്റിയത്. വലിയ ശബ്ദം കേട്ടതിന് പിന്നാലെ എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയതിനാലാണ്  അപകടം ഒഴിവായത്. യാത്രക്കാരെ ഉടന്‍ തന്നെ ട്രെയിനില്‍ നിന്ന് ഒഴിപ്പിച്ചു.

വളവിലായിരുന്നതിനാല്‍ ട്രെയിനിന് വേഗം കുറവായിരുന്നുവെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടിലൂടെയുള്ള ഗതാഗതം മൂന്ന് മണിക്കൂറോളം തടസ്സപ്പെട്ടു. അപകടകാരണം പരിശോധിക്കുമെന്ന് റെയില്‍വേ അറിയിച്ചു. അപകടത്തില്‍ വില്ലുപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

 

 

 

Latest