Connect with us

Kerala

ഇന്‍ഷുറന്‍സ് പരിരക്ഷയോടെ അഞ്ചു പശുക്കളെ ഉടന്‍ കൈമാറും; കുട്ടിക്കര്‍ഷകരുടെ വീട്ടില്‍ മന്ത്രിമാരായ റോഷി അഗസ്റ്റിനും ചിഞ്ചു റാണിയും എത്തി

ഒരു മാസത്തെ കാലിത്തീറ്റ സൗജന്യമായി നല്‍കുമെന്നും അടിയന്തര സഹായമായി മില്‍മ 45000 രൂപ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Published

|

Last Updated

ഇടുക്കി| കപ്പത്തൊണ്ട് കഴിച്ചതിനെ തുടര്‍ന്ന്ഫാമിലെ് 13 പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ കുട്ടിക്കര്‍ഷകരായ മാത്യുവിനെയും ജോര്‍ജ്കുട്ടിയെയും കാണാന്‍ മന്ത്രിമാരായ ജെ. ചിഞ്ചു റാണിയും റോഷി അഗസ്റ്റിനും വീട്ടിലെത്തി. കുട്ടികര്‍ഷകര്‍ക്ക് മന്ത്രിമാര്‍ സഹായ വാഗ്ദാനം നല്‍കി. മാത്യുവിന് ഇന്‍ഷുറന്‍സ് പരിരക്ഷയോടെ അഞ്ചു പശുക്കളെ ഉടന്‍ കൈമാറുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.

ഒരു മാസത്തെ കാലിത്തീറ്റ സൗജന്യമായി നല്‍കുമെന്നും അടിയന്തര സഹായമായി മില്‍മ 45000 രൂപ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംഭവിച്ചത് വന്‍ ദുരന്തമാണ്. സര്‍ക്കാര്‍ മാത്യുവിനും കുടുംബത്തിനുമൊപ്പമുണ്ടെന്നും നാളത്തെ മന്ത്രിസഭ യോഗത്തില്‍ വിഷയം അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

പശുക്കള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്നുള്ള ആഘാതത്തില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മാത്യുവിനെ മന്ത്രി ചിഞ്ചുറാണി ഫോണില്‍ വിളിച്ച് ആശ്വസിപ്പിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. കപ്പത്തൊണ്ട് കഴിച്ചതിനെ തുടര്‍ന്ന് ഇവരുടെ 13 പശുക്കളാണ് ചത്തത്. മികച്ച കുട്ടിക്കര്‍ഷകനുള്ള പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ഇവരുടെ ഫാമിനു ലഭിച്ചിരുന്നു.

ഈ കുടുംബത്തിന്റെ ഉപജീവനമാര്‍ഗമാണ് ഈ ഫാം. തൊടുപുഴയിലെ മികച്ച ഫാമുകളിലൊന്നാണിത്. ഇന്നലെ കപ്പത്തൊണ്ട് കഴിച്ചതിനു ശേഷം പശുക്കള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. പിന്നീട് ഓരോന്നായി ചത്തുവീഴുകയായിരുന്നു. പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ലെന്നും കുടുംബം പറഞ്ഞിരുന്നു.

 

 

 

Latest