Kuwait
കുവൈത്തിൽ അഞ്ചു കുറ്റവാളികളെ തൂക്കിലേറ്റി
കൊലപാതക കേസുകളിൽ ശിക്ഷിക്കപ്പെട്ടവരെയാണ് തൂക്കിലേറ്റിയത്.

കുവൈത്ത് സിറ്റി|കുവൈത്തിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പിലാക്കി. സുലൈബീയ സെൻട്രൽ ജയിലിൽ വെച്ചാണ് അഞ്ചു പേരെ തൂക്കിക്കൊന്നത്. കൊലപാതക കേസുകളിൽ ശിക്ഷിക്കപ്പെട്ടവരെയാണ് തൂക്കിലേറ്റിയത്. എട്ടുപേരുടെ വധശിക്ഷ നടപ്പിലാക്കാൻ ജയിൽ അധികൃതർ നേരത്തെ തീരുമാനിച്ചിരുന്നു.
എന്നാൽ ഒരു ഏഷ്യക്കാരി ഉൾപ്പെടെയുള്ള രണ്ട് കുറ്റവാളികൾ കൊല്ലപ്പെട്ടവരുടെ അനന്തരവകാശികൾക്ക് കഴിഞ്ഞദിവസം ചോരപ്പണം നൽകിയതിന് തുടർന്ന് ഇവരെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. മറ്റൊരാളുടെ വധശിക്ഷ അവസാനനിമിഷം മാറ്റിവയ്ക്കുകയായിരുന്നു. കുവൈത്തിലെ ജീവകാരുണ്യ സംഘടനയുടെ നേതൃത്വത്തിലാണ് ഏഷ്യക്കാരിയുടെ വധശിക്ഷ ഒഴിവാക്കുന്നതിനു വേണ്ടി ഇരയുടെ ബന്ധുക്കൾക്ക് ചോരപ്പണം നൽകിയത്. ഈ വർഷം ജനുവരി 19നാണ് രാജ്യത്ത് അവസാനമായി ഇതിനുമുമ്പ് വധശിക്ഷ നടപ്പിലാക്കിയത്.
---- facebook comment plugin here -----