Connect with us

capital punishment

കുവൈത്തില്‍ അഞ്ചു കുറ്റവാളികളെ തൂക്കിലേറ്റി

2015 ല്‍ 28 പേരുടെ മരണത്തിനിടയാക്കിയ ഇമാം സാദിഖ് മസ്ജിദ് ബോംബ് സ്‌ഫോടന കേസിലെ പ്രതിയാണ് അബ്ദുള്‍ റഹ്മാന്‍ സബാഹ് ഐദന്‍

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ കൊലപാതകം, മയക്ക് മരുന്ന് കേസുകളില്‍ ശിക്ഷിക്കപ്പെട്ട അഞ്ച് പ്രതികളെ തൂക്കിലേറ്റി. കുവൈത്ത് സെന്‍ട്രല്‍ ജയിലിലാണ് വധ ശിക്ഷ നടപ്പാക്കിയത്. പബ്ലിക് പ്രോസിക്യൂഷന്‍ കാര്യാലയത്തിലെ ചീഫ് ക്രിമിനല്‍ എക്‌സിക്യൂഷന്‍ ഓഫീസര്‍,ആഭ്യന്തര മന്ത്രാലയം ജയില്‍ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി, കറക്ഷണല്‍ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ജനറല്‍, ക്രിമിനല്‍ എക്‌സിക്യൂഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ശിക്ഷ നടപ്പിലാക്കിയത്.

അബ്ദുള്‍ റഹ്മാന്‍ സബാഹ് ഐദന്‍ (ബിദൂനി), അബ്ദുല്‍ അസീസ് നിദാ അല്‍-മുതൈരി (കുവൈത്തി), ജമാല്‍ കമാല്‍ ഇബ്രാഹിം (ഈജിപ്ഷ്യന്‍), അഹമ്മദ് ഫൗസാന്‍ ഷുബറം (ബിദൂനി),ജോദി കുപാര്‍ബെറ (ശ്രീലങ്കന്‍) എന്നിവരെയാണു വധശിക്ഷക്ക് വിധേയരാക്കിയത്.

2015 ല്‍ 28 പേരുടെ മരണത്തിനിടയാക്കിയ ഇമാം സാദിഖ് മസ്ജിദ് ബോംബ് സ്‌ഫോടന കേസിലെ പ്രതിയാണ് അബ്ദുള്‍ റഹ്മാന്‍ സബാഹ് ഐദന്‍. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ ഏഴു പേരുടെ വധശിക്ഷ നടപ്പിലാക്കുവാനായിരുന്നു തീരുമാനം. എന്നാല്‍ അവസാന നിമിഷം ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ടു പേരുടെ ശിക്ഷ നടപ്പാക്കുന്നത് മാറ്റി വെക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 16 നാണ് കുവൈത്തില്‍ അവസാനമായി വധശിക്ഷ നടപ്പാക്കിയത്. ഏഴു പേരെ തൂക്കിലേറ്റിയ അന്നത്തെ നടപടിക്ക് എതിരെ അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ആണ് ഉയര്‍ന്നിരുന്നത്.

 

Latest