Connect with us

National

തീര്‍ഥാടകര്‍ സഞ്ചരിച്ച സ്വകാര്യ ബസ് 35 അടി താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് മരണം; 35 പേര്‍ക്ക് പരുക്ക്

17 പേരുടെ നില ഗുരുതരം

Published

|

Last Updated

ഡാങ് | തീര്‍ഥാടകര്‍ സഞ്ചരിച്ച സ്വകാര്യ ബസ് 35 അടി താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞ് അഞ്ച് മരണം. മരിച്ചവരില്‍ മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നുവെന്ന് പോലീസ് പറഞ്ഞു. 35 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 17 പേരുടെ നില ഗുരുതരമാണ്. ഇവരെ അഹ്വയിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ ഡാംഗ് ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം.

മധ്യപ്രദേശിലെ തീര്‍ഥാടകരുമായി പോയ ബസ് ക്രാഷ് ബാരിയര്‍ തകര്‍ത്താണ് തോട്ടിലേക്ക് വീണത്. വിവിധ സംസ്ഥാനങ്ങളിലെ ആരാധനാലയങ്ങളിലേക്ക് പോാകുന്നവരായിരുന്നു ബസിലുണ്ടായിരുന്നവര്‍.

മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ത്രയംബകേശ്വറില്‍ നിന്നാണ് യാത്രക്കാര്‍ ഗുജറാത്തിലെ ദ്വാരകയിലേക്ക് പുറപ്പെട്ടത്. ഹില്‍ സ്റ്റേഷനില്‍ നിന്ന് യാത്ര പുനരാരംഭിക്കുന്നതിന് മുമ്പ് ചായ കുടിക്കാനായി സപുതാരയില്‍ അല്‍പ്പനേരം ബസ് നിര്‍ത്തിയപ്പോഴായിരുന്നു അപകടം.

Latest