Connect with us

bjp kerala

ബി ജെ പിയില്‍ അഞ്ച് ജില്ലാ പ്രസിഡന്റുമാരുടെ കസേര തെറിച്ചു; കെ സുരേന്ദ്രന്‍ തുടരും

നടന്‍ കൃഷ്ണകുമാറിനെ ദേശീയ കൗണ്‍സിലില്‍ ഉള്‍പെടുത്തി.

Published

|

Last Updated

തിരുവനന്തപുരം  | സംസ്ഥാന ബിജെപി പുതിയ ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ അഞ്ച് ജില്ലാ പ്രസിഡന്റുമാരുടെ കസേര തെറിച്ചു. അതേ സമയം നിരവധി ആരോപണങ്ങള്‍ നേരിടുന്ന കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായിതുടരും. ജനറല്‍ സെക്രട്ടറിമാര്‍ക്കും മാറ്റം ഇല്ല.എ എന്‍ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും. ബി ഗോപാലകൃഷ്ണനും പി രഘുനാഥും വൈസ് പ്രസിഡന്റുമാരാകും.

കാസര്‍കോട്, വയനാട്, കോട്ടയം, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് പ്രസിഡന്റുമാര്‍ മാറുന്നത്. കാസര്‍കോട്ട് പുതിയ ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി ആണ്. വയനാട് കെപി മധു, കോട്ടയം ലിജിന്‍ ലാല്‍, പത്തനംതിട്ട് വി എ സൂരജ്, പാലക്കാട് കെ എം ഹരിദാസ് എന്നിവരാണ് പുതിയ ജില്ലാ പ്രസിഡന്റുമാര്‍. നിയമ സഭ തെരെഞ്ഞെടുപ്പിന് ശേഷം ഉള്ള പുനസംഘടനയുടെ ഭാഗമായാണ് പുതിയ തീരുമാനം. നടന്‍ കൃഷ്ണകുമാറിനെ ദേശീയ കൗണ്‍സിലില്‍ ഉള്‍പെടുത്തി.സംസ്ഥാന ട്രഷറര്‍ ആയി ഇ കൃഷ്ണദാസിനെ തീരുമാനിച്ചു.

Latest