Health
യൂറിക് ആസിഡ് ഉള്ളവർ നിർബന്ധമായും ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ
കഴിക്കുന്ന ഭക്ഷണത്തിലൂടെ യൂറിക്ക് ആസിഡ് കൂടാനുള്ള സാധ്യത ഏറ്റവും കൂടുതലാണ്.
ഇപ്പോൾ ജീവിത ശൈലി രോഗങ്ങൾ കണ്ടെത്താൻ നടത്തുന്ന പരിശോധനകളിൽ അധിക പേരിലും കണ്ടെത്തുന്ന പ്രശ്നമാണ് യൂറിക് ആസിഡ്. പ്യൂരിൻ അമിതമായി ശരീരത്തിൽ അടിഞ്ഞു കൂടുമ്പോഴാണ് യൂറിക് ആസിഡ് എന്ന പ്രശ്നമുണ്ടാകുന്നത്. കഴിക്കുന്ന ഭക്ഷണത്തിലൂടെ ആണ് യൂറിക്കാസിഡ് കൂടാനുള്ള സാധ്യത ഏറ്റവും കൂടുതലുള്ളത്. നിങ്ങൾക്ക് യൂറിക് ആസിഡ് ഉണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഉണ്ട്.
തക്കാളി
തക്കാളി തക്കാളിയിൽ ഉയർന്ന അളവിൽ ഗ്ലൂട്ടമേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കുന്നു. യൂറിക് ആസിഡ് പ്രശ്നമുള്ളവർക്ക് തക്കാളി കഴിക്കുന്നത് കുറയ്ക്കുന്നതാണ് നല്ലത്.
വെണ്ടയ്ക്ക
നമ്മൾക്കെല്ലാം പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് വെണ്ടയ്ക്ക. സാമ്പാറായും തോരനായും എല്ലാം ഇത് നമ്മുടെ ഉള്ളിൽ എത്താറുണ്ട്. ഇതിൽ ധാരാളമായി ഓക്സിലേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് യൂറിക് ആസിഡിന്റെ അളവ് കൂട്ടുകയും നിങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
സാല്‍മണ്‍ മത്സ്യം
സാല്‍മണ്‍ പോലെയുള്ള ഓയിലി ഫിഷുകളില്‍ പ്യൂറൈനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ അമിതമായി കഴിക്കുന്നത് ശരീരത്തില്‍ യൂറിക് ആസിഡ് കൂടാന്‍ കാരണമാകാം. എന്നാല്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇവ മിതമായ അളവില്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
പാലുല്‍പ്പന്നങ്ങള്‍
കൊഴുപ്പ് അമിതമായി അടങ്ങിയ പാലുല്‍പ്പന്നങ്ങള്‍ കഴിക്കുന്നതും ചിലരില്‍ യൂറിക് ആസിഡ് അടിയാന്‍ കാരണമാകാം.
മഷ്റൂം
മഷ്റൂം അഥവാ കൂണിലും ഉയര്‍ന്ന തോതിലുള്ള പ്യൂറൈന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും മിതമായ അളവില്‍ മാത്രം കഴിക്കുക. രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് അമിതമാണെങ്കിൽ ഈ കാര്യങ്ങൾ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചോളൂ.