Career Education
ജെന്‍ ഇസെഡിനും മില്ലേനിയലുകൾക്കും ഉയർന്ന ശമ്പളം ലഭിക്കുന്ന അഞ്ച് ജോലികൾ
ആഗോളതലത്തിൽ ഉയർന്ന ശമ്പളവും ഡിമാൻഡും ഉള്ള ജോലിയാണ് രജിസ്റ്റേഡ് നേഴ്സ്.
![](https://assets.sirajlive.com/2025/02/nurse-897x538.jpg)
ലോകം മാറുകയാണ് അതിനനുസരിച്ച് തൊഴിൽ മേഖലയും മാറുന്നുണ്ട്. പരമ്പരാഗത ജോലികളിൽ നിന്ന് കൂടുതൽ പ്രതിഫലദായകമായ കരിയറിലാണ് വിവിധ ജനറേഷനുകളായ ജെന്‍ ഇസെഡും മിലേനിയലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇവർക്ക് മികച്ച പ്രതിഫലം ലഭിക്കുന്ന ചില ജോലികൾ പരിചയപ്പെടാം.
ഡാറ്റാ സൈന്റിസ്റ്റ്
വലിയ ഡാറ്റകൾ വ്യാഖ്യാനിക്കുന്നതിനും ട്രെൻഡുകൾ തിരിച്ചറിയുന്നതിനും കോഡിങ്ങും വിശകലനവും അടക്കം കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്ന ജോലിയാണ് ഡാറ്റാ സയന്റിസ്റ്റിന്റേത്. ഇതിന് ഉയർന്ന ശമ്പളമാണ് ലഭിക്കുന്നത്.
രജിസ്റ്റേഡ് നേഴ്സ്
ആഗോളതലത്തിൽ ഉയർന്ന ശമ്പളവും ഡിമാൻഡും ഉള്ള ജോലിയാണ് രജിസ്റ്റേഡ് നേഴ്സ്. ട്രാവൽ നേഴ്സിങ് ഏജൻസികളിൽ രജിസ്റ്റർ ചെയ്തവർക്ക് ആഗോളതലത്തിൽ വലിയ ഡിമാൻഡ് ആണ്.
മാർക്കറ്റിംഗ് മാനേജർ
ബ്രാൻഡുകൾ ഉൽപ്പന്നങ്ങൾ സേവനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്ത്രം വികസിപ്പിക്കുന്ന ആളാണ് മാർക്കറ്റിംഗ് മാനേജർ. വാണിജ്യ മേഖല നിലനിൽക്കുന്നിടത്തോളം കാലം ഇവർക്കും ജോലി സാധ്യതയും പ്രതിഫലവും ഏറെയാണ്.
കോർപ്പറേറ്റ് റിക്രൂട്ടർ
നിയമനം, ജോലി, എന്നിവ കൈകാര്യം ചെയ്യുകയും ജോലിസ്ഥല സംസ്കാരം വികസിപ്പിക്കുകയും ചെയ്യുന്നതിൽ വലിയ പങ്കുവഹിക്കുന്ന ആളാണ് കോർപ്പറേറ്റ് റിക്രൂട്ടർ. ഇത്തരക്കാർക്കു ഡിമാൻഡ് കൂടുതലും ശമ്പളം ഉയർന്നതുമാണ്
സോഷ്യൽ മീഡിയ മാനേജർ
കണ്ടന്റ്, ബ്രാൻഡ് പ്രസൻസ്, സോഷ്യൽ മീഡിയ ഡീലിങ്ങുകൾ എന്നിവ കൈകാര്യം ചെയ്യുന്നത് ഇവരാണ്. ഇവർക്കും ഉയർന്ന ശമ്പളമാണ് ലഭിക്കുന്നത്.
ഇതുകൂടാതെ വിവിധ തൊഴിലുകൾ വേറെയുണ്ടെങ്കിലും ഭൂരിഭാഗം ആളുകളും തിരഞ്ഞെടുക്കുന്നതും നല്ല രീതിയിൽ പ്രതിഫലം ലഭിക്കുന്നതുമായ അഞ്ച് പ്രധാന തൊഴിലുകൾ ഇവയാണ്.