Connect with us

International

ഗസ്സയിൽ ഹമാസ് പ്രത്യാക്രമണത്തിൽ അഞ്ച് ഇസ്റാഈൽ സൈനികർ കൊല്ലപ്പെട്ടു

ഇസ്റാഈൽ നഗരമായ അഷ്കലോൺ ലക്ഷ്യമാക്കി ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ രണ്ട് പ്രദേശവാസികൾക്ക് പരുക്കേറ്റു.

Published

|

Last Updated

ഗസ്സ | ഗസ്സയിൽ കരയാക്രമണത്തിനിടെ ഇസ്റാഈലിന്റെ അഞ്ച് സൈനികരെ കൂടി ഹമാസ് പോരാളികൾ വധിച്ചു. 188ാമത് ആംഡ് കോർപ്സ് ബ്രിഗേഡിലെ 53-ാം ബറ്റാലിയൻ സൈനികരായ സർജൻറ് യാകിർ യെദിദ്യ ഷെങ്കോലെവ്സ്കി (21), ക്യാപ്റ്റൻ ഏയ്തൻ ഫിഷ് (23), സ്റ്റാഫ് സർജന്റ് തുവൽ യാക്കോവ് സനാനി (20), ക്യാപ്റ്റൻ യാഹെൽ ഗാസിറ്റ് (24), 261-ാം ബ്രിഗേഡിലെ 6261 ബറ്റാലിയൻ രഹസ്യാന്വേഷണ വിഭാഗത്തിലെ മാസ്റ്റർ സാർജന്റ് ഗിൽ ഡാനിയൽസ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതോടെ ഒക്ടോബർ ഏഴിന് തുടങ്ങിയ യുദ്ധത്തിൽ മരിച്ച ഇസ്റാഈൽ സൈനികരുടെ എണ്ണം 400 കവിഞ്ഞു.

അതിനിടെ ഇസ്റാഈൽ നഗരമായ അഷ്കലോൺ ലക്ഷ്യമാക്കി ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ രണ്ട് പ്രദേശവാസികൾക്ക് പരുക്കേറ്റു. രണ്ട് സ്ത്രീകൾക്കാണ് പരിക്കേറ്റത്.

ഗസ്സക്കെതിരായ വ്യോമ, കര യുദ്ധം 60 ദിവസം പിന്നിടുമ്പോഴും ഹമാസ് പൊരുതിനിൽക്കുന്നുവെന്ന് തെളിയിക്കുന്നതാണ് ഈ സംഭവവികാസങ്ങളെന്ന് ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ഇസ്റാഈൽ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15,900 ആയി ഉയർന്നു. കൊല്ലപ്പെട്ടവരിൽ ഏഴായിരത്തോളം പേർ കുട്ടികളും 250-ലധികം പേർ ആരോഗ്യ പ്രവർത്തകരുമാണ്.