National
ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മരണം
അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ശ്രീനഗര്‍ | ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈനിക ട്രക്ക് 300 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ച് സൈനികര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
സൈന്യത്തിന്റെയും ജമ്മു കശ്മീര്‍ പോലീസിന്റെയും ക്വിക്ക് ആക്ഷന്‍ ടീമുകള്‍ സ്ഥലത്തുണ്ട്.
ഇന്ന് വൈകിട്ട് 5.40 ഓടെയാണ് അപകടം.നിലം ഹെഡ്ക്വാട്ടേഴ്‌സില്‍ നിന്ന് നിയന്ത്രണരേഖയിലൂടെ ബല്‍നോയ് ഘോര പോസ്റ്റിലേക്ക് പോവുകയായിരുന്ന 11 മറാഠാ ലൈറ്റ് ഇന്‍ഫന്‍ട്രിയുടെ ആര്‍മി വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
---- facebook comment plugin here -----