Kerala
പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം
കോങ്ങാട് സ്വദേശികളാണ് ദുരന്തത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
പാലക്കാട് | പാലക്കാട് കല്ലടിക്കോട് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. കോങ്ങാട് സ്വദേശികളാണ് ദുരന്തത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
ദേശീയ പാതയില്‍ കല്ലടിക്കോടിന് സമീപം അയ്യപ്പന്‍കാവിനടുത്തുവെച്ച് രാത്രി പത്തരക്കും പതിനൊന്നിനും ഇടിയിലായിരുന്നു അപകടം. മരിച്ചവരെല്ലാം കാര്‍ യാത്രികരാണ്. അപകടത്തില്‍ നാല് പേര്‍ തല്‍ക്ഷണം മരിച്ചു. ഒരാള്‍ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. അപകട സമയം പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നുവെന്നാണ് അറിയുന്നത്.
പാലക്കാട് നിന്ന് കോങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു കാര്‍. ലോറി പാലക്കാട്ടേക്ക് പോകുന്ന വഴിയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന കാര്‍ പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.
---- facebook comment plugin here -----