Connect with us

National

മധുരയില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപ്പിടിച്ച് ഒന്‍പത് മരണം

യാത്രക്കാരില്‍ ചിലര്‍ പുലര്‍ച്ചെ ചായ ഉണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു

Published

|

Last Updated

മധുര |  തമിഴ്‌നാട്ടിലെ മധുരയില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപ്പിടിച്ച്  ഒന്‍പത് പേര്‍ മരിച്ചു. ലഖ്‌നൗ -രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിനാണ് തീപ്പിടിച്ചത്. മധുര റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടതായിരുന്നു ട്രെയിന്‍.

സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് അറിയുന്നത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. മധുര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് ടൂറിസ്റ്റ് ട്രെയിന്‍ നിര്‍ത്തിയത്.യാത്രക്കാരില്‍ ചിലര്‍ പുലര്‍ച്ചെ ചായ ഉണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

63 പേരാണ് കോച്ചിലുണ്ടായിരുന്നത്. അപകടത്തില്‍ 20 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ശബ്ദമാന്‍ സിങ്(65), മഥിലേശ്വരി(64) എന്നിവരുടെ മൃതദേഹങ്ങള്‍ നിലവില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.