Kerala
പാലക്കാട്ട് വീട്ടില്‍ നിന്ന് അഞ്ചുകിലോ കഞ്ചാവ് പിടിച്ചു; പ്രതിയായ സ്ത്രീ പിടിയില്‍
പാലക്കാട് തെങ്കര ചിറപ്പാടത്താണ് സംഭവം. തെങ്കര സ്വദേശി ഭാനുമതിയുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.

പാലക്കാട് | വീട്ടില്‍ നിന്ന് അഞ്ചുകിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. പാലക്കാട് തെങ്കര ചിറപ്പാടത്താണ് സംഭവം. തെങ്കര സ്വദേശി ഭാനുമതിയുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.
പോലീസ് വരുന്ന വിവരമറിഞ്ഞ് പ്രതിയായ ഭാനുമതി വീട്ടില്‍ നിന്ന് ഇറങ്ങിയോടി. എന്നാല്‍, ഇവരെ പിന്നീട് പോലീസ് പിടികൂടി. ചില്ലറ വില്‍പനയ്ക്കായി എത്തിച്ചതാണ് കഞ്ചാവെന്നാണ് കരുതുന്നത്.
ഭാനുമതിയുടെ വീട്ടിലെത്തി ഇടപാടുകാര്‍ കഞ്ചാവ് വാങ്ങുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധനയെന്ന് പോലീസ് അറിയിച്ചു.