Health
ഭക്ഷണത്തില്‍ ചേര്‍ക്കേണ്ട അഞ്ച് മഗ്‌നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍
മഗ്‌നീഷ്യം നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്.
നമ്മുടെ ശരീരത്തിലെ പ്രോട്ടീന്‍ സമന്വയം, പേശികളുടെയും നാഡികളുടെയും പ്രവര്‍ത്തനം, രക്തസമ്മര്‍ദ്ദ നിയന്ത്രണം, ഊര്‍ജ്ജം എന്നിങ്ങനെ 300-ലധികം ജൈവ രാസപ്രവര്‍ത്തനങ്ങളില്‍ മഗ്‌നീഷ്യം പ്രധാന പങ്ക് വഹിക്കുന്നു. മെറ്റബോളിസം, അസ്ഥി വികസനം. എന്നിങ്ങനെ വിവിധ രീതികളിലാണ് മഗ്‌നീഷ്യം നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്. തെളിച്ചു പറഞ്ഞാല്‍, മഗ്‌നീഷ്യം നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. മഗ്‌നീഷ്യം ശരീരത്തില്‍ എത്താന്‍ ഏറ്റവും നല്ല വഴി ഭക്ഷണം തന്നെയാണ്. ഏതൊക്കെ ഭക്ഷണത്തിലാണ് പ്രധാനമായും മഗ്‌നീഷ്യം അടങ്ങിയിട്ടുള്ളത് എന്ന് നോക്കാം.
ഡാര്‍ക്ക് ചോക്ലേറ്റ്
മഗ്‌നീഷ്യം അടങ്ങിയ ഭക്ഷണങ്ങളില്‍ ഒന്നായ ഡാര്‍ക്ക് ചോക്ലേറ്റ് ആരോഗ്യപരമായ ഗുണങ്ങളുള്ളതാണ്. ഇത്ഹൃദ്രോഗ സാധ്യത കുറയ്ക്കുകയുംരക്തസമ്മര്‍ദ്ദം ഉണ്ടാക്കാനുള്ള സാധ്യത തടയുകയും ചെയ്യും. മഗ്‌നീഷ്യത്തിനൊപ്പം ഇരുമ്പ്, സിങ്ക്, ചെമ്പ്, ഫോസ്ഫറസ് എന്നിവയും ഡാര്‍ക്ക് ചോക്കലേറ്റില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരഭാരം നിയന്ത്രിക്കാനും ഇത് സഹായിച്ചേക്കാം.
അവോക്കാഡോ
നിരവധി ആരോഗ്യ ഗുണങ്ങളുള്ള മറ്റൊരു ഭക്ഷണമാണ് അവോക്കാഡോ. ഉയര്‍ന്ന കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ദഹനനാളത്തിന്റെയും തലച്ചോറിന്റെയും എല്ലുകളുടെയും ആരോഗ്യം നിലനിര്‍ത്താനും ഇത് സഹായിക്കും.കൊഴുപ്പ്, നാരുകള്‍, വിറ്റാമിനുകള്‍ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്, ഇത് അമിത ഭാരം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ നിയന്ത്രിക്കുന്നതിനും നല്ലതാണ്.
പയര്‍വര്‍ഗങ്ങള്‍
ചെറുപയര്‍, വന്‍പയര്‍ ബീന്‍സ് എന്നിവ ഉള്‍പ്പെടുന്ന പയര്‍വര്‍ഗങ്ങളില്‍ മഗ്‌നീഷ്യം, ഫൈബര്‍, ബി വിറ്റാമിനുകള്‍, ഇരുമ്പ്, ചെമ്പ്, സിങ്ക്, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ദഹനത്തെ സഹായിക്കാനും ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കാനും ഇവയ്ക്ക് കഴിയും.
ഇലക്കറികള്‍
ഇലക്കറികളും ശരീരത്തില്‍ മഗ്‌നീഷ്യത്തിന്റെ അളവ് കൂട്ടാന്‍ ഒരുപാട് സഹായിക്കുന്ന ഘടകമാണ്. ചീരയും പാലക്കും പോലുള്ള ഇലക്കറികള്‍ ശീലമാക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ ഒരിക്കലും മഗ്‌നീഷ്യത്തിന്റെ അഭാവം വരാതെ കാത്തുസൂക്ഷിക്കുന്നു.
സാല്‍മണ്‍
സാല്‍മണ്‍ എല്ലായ്‌പ്പോഴും ആരോഗ്യകരമായ മത്സ്യ ഓപ്ഷനുകളിലൊന്നാണ്, കൂടാതെ മഗ്‌നീഷ്യത്തിന്റെ മികച്ച ഉറവിടവുമാണ്. വീക്കം കുറയ്ക്കുന്നതിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സാല്‍മണ്‍ സഹായകമാകും
ഒരാള്‍ക്ക് എത്രമാത്രം മഗ്‌നീഷ്യം ആവശ്യമാണ് എന്നത് ഓരോ വ്യക്തിയെയും ആശ്രയിച്ചിരിക്കുന്നു. മഗ്‌നീഷ്യത്തിന്റെ അളവ് പ്രതിദിനം 310 മുതല്‍ 420 മില്ലിഗ്രാം വരെയാകാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മഗ്‌നീഷ്യ കുറവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ഒരു ഡയറ്റീഷ്യനെ സമീപിക്കുന്നതാണ് നല്ലത്.