Connect with us

National

ഛത്തീസ്ഗഡില്‍ ഏറ്റ്മുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ട വനിതകളില്‍ ഒരാളുടെ തലക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു

Published

|

Last Updated

റായ്പുര്‍ |  ഛത്തീസ്ഗഡില്‍ വ്യത്യസ്ഥ ഇടങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലും ഛത്തീസ്ഗഡ്-തെലങ്കാന അതിര്‍ത്തിയിലെ വനമേഖലയിലുമാണ് ഏറ്റുമുട്ടലുണ്ടായത്.

കൊല്ലപ്പെട്ട വനിതകളില്‍ ഒരാളുടെ തലക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. സുക്മ, ദന്ദേവാഡ, ബാസ്റ്റര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ജില്ലാ റിസര്‍വ് ഗാര്‍ഡുകളുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഈ വനിത മാവോയിസ്റ്റ് കൊല്ലപ്പെട്ടത്.

ഛത്തീസ്ഗഡ്-തെലുങ്കാന അതിര്‍ത്തിയിലാണ് രണ്ടാമത്തെ ഏറ്റുമുട്ടല്‍ നടന്നത്. തെലുങ്കാന പോലീസിന്റെ പ്രത്യേക നക്സല്‍ വിരുദ്ധ ഗ്രേഹൗണ്ട്‌സ് യൂണിറ്റിന്റെ ഒരു സംഘം ബീജാപൂര്‍ (ഛത്തീസ്ഗഡ്), മുലുഗു (തെലങ്കാന) ജില്ലകളിലെ വനമേഖലയില്‍ പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്.ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.

 

---- facebook comment plugin here -----

Latest