Connect with us

National

ഗുജറാത്തില്‍ നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങാന്‍ സഹായിക്കുന്ന അഞ്ചംഗ സംഘം പിടിയില്‍

തട്ടിപ്പ് നടത്താന്‍ വിദ്യാര്‍ഥികളില്‍ നിന്ന് കൈക്കലാക്കിയത് 12 കോടിയോളം രൂപ

Published

|

Last Updated

അഹമ്മദാബാദ്| ഗുജറാത്തിലെ ഗോധ്രയില്‍ നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങാന്‍ സഹായിക്കുന്ന സംഘത്തിലെ അഞ്ചുപേര്‍ പിടിയില്‍. ഗോധ്രയിലെ ഒരു പരീക്ഷാകേന്ദ്രത്തില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ടാണ് സംഘം അറസ്റ്റിലായത്. ഉത്തരം അറിയാത്ത ചോദ്യങ്ങള്‍ വിദ്യാര്‍ഥികള്‍ എഴുതാതെ വിടുകയും അവ പരീക്ഷാകേന്ദ്രത്തിലെ അധ്യാപകര്‍ പൂരിപ്പിക്കുകയുമാണ് ചെയ്യുന്നത്. തട്ടിപ്പ് നടത്താന്‍ സംഘം വിദ്യാര്‍ഥികളില്‍ നിന്ന് കൈക്കലാക്കിയത് 12 കോടിയോളം രൂപയാണ്.

വഡോദരയില്‍ റോയ് ഓവര്‍സീസ് എന്ന സ്ഥാപനം നടത്തിയിരുന്ന പരശുറാം റോയിയാണ് തട്ടിപ്പിന്റെ തലവന്‍. ഗോധ്രയിലെ ജയ് ജലറാം സ്‌കൂളിലെ അധ്യാപകന്‍ തുഷാര്‍ ഭട്ടാണ് ഉത്തരങ്ങള്‍ എഴുതിച്ചേര്‍ത്തത്. കഴിഞ്ഞ നീറ്റ് പരീക്ഷ കേന്ദ്രമായിരുന്ന സ്‌കൂളിലെ ഡെപ്യൂട്ടി സൂപ്രണ്ടായിരുന്നു തുഷാര്‍ ഭട്ട്. ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ആരിഫ് വോറ എന്നയാളും അറസ്റ്റിലായിട്ടുണ്ട്.

 

 

 

 

Latest