National
ഉത്തരാഖണ്ഡില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞ് അപകടം; ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു
തെഹ്രി ജില്ലയിലെ ദേവപ്രയാഗിലാണ് സംഭവം.

തെഹ്രി | ഉത്തരാഖണ്ഡില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുടുബത്തിലെ അഞ്ചുപേര്‍ മരിച്ചു.തെഹ്രി ജില്ലയിലെ ദേവപ്രയാഗിലാണ് സംഭവം.
അപകടസമയം ആറുപേരാണ് കാറിലുണ്ടായിരുന്നത്.ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.ക്രെയിനുകളും മറ്റ് ഹെവി മെഷിനറികളും ഉപയോഗിച്ചാണ് നദിയില്‍ നിന്ന് കാര്‍ പുറത്തെടുത്തത്.
അപകട കാരണം വ്യക്തമല്ല.മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----