Connect with us

National

മഹാരാഷ്ട്രയില്‍ വെള്ളച്ചാട്ടത്തില്‍പ്പെട്ട് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

അവധി ആഘോഷിക്കാനെത്തിയ കുടുംബം ഭുസി അണക്കെട്ടിന് സമീപത്തുള്ള വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയപ്പോഴാണ് അപകടം

Published

|

Last Updated

മുംബൈ  | മഹാരാഷ്ട്രയിലെ ലോണാവാലയില്‍ വെള്ളച്ചാട്ടത്തിലെ ഒഴുക്കില്‍പെട്ട് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. അവധി ആഘോഷിക്കാനെത്തിയ കുടുംബം ഭുസി അണക്കെട്ടിന് സമീപത്തുള്ള വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയപ്പോഴാണ് അപകടം

കുടുംബം ഒഴുക്കില്‍പെടുന്നതിന്റെപേടിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട് . കൈക്കുഞ്ഞടക്കം 9 പേരാണ് വെള്ളച്ചാട്ടത്തിന് നടുവില്‍ പെട്ടുപോയത്. കനത്ത മഴക്കിടെ യാതൊരു വിധത്തിലുള്ള സുരക്ഷ മാനദണ്ഡങ്ങളും ഇല്ലാതെയാണ് ഇവര്‍ വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയത്.

Latest