National
ഉത്തര്‍പ്രദേശില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ വെന്തുമരിച്ചു
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ലക്‌നോ|ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ വെന്തുമരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാത്രിയാണ് തീപ്പിടിത്തമുണ്ടായത്. സെയ്ഫുള്‍ റഹ്മാന്‍(35), ഭാര്യ നസീറ (32) ഏഴുവയസുകാരിയായ മകള്‍ ഇസ്ര, ഏഴ് മാസം പ്രായമായ ഫായിസും ബന്ധുവായ ഫര്‍ഹീനുമാണ് മരിച്ചത്.
മൂന്ന് നിലകളുള്ള വീടിന്റെ താഴത്തെ നിലയിലാണ് തീപ്പിടിത്തമുണ്ടായതെന്ന് പോലീസ് പറഞ്ഞു. മുറിക്കകത്ത് സൂക്ഷിച്ച രാസവസ്തുക്കളും ഫോം ഷീറ്റുകളുമാണ് തീപടര്‍ന്ന് പിടിക്കാന്‍ കാരണണമായത്. മുകളിലത്തെ നിലയിലേക്കും തീ ആളിപ്പടര്‍ന്നതോടെയാണ് അപകടമുണ്ടായത്. മുകളില്‍ താമസിക്കുന്നവര്‍ മുറിക്കകത്ത് കുടുങ്ങിയതോടെ അഞ്ച് പേര്‍ വെന്തുമരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകട വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിശമനസേനയും പോലീസും ചേര്‍ന്ന് ഒരു സ്ത്രീയെയും കുട്ടിയെയും രക്ഷപ്പെടുത്തി. പരുക്കേറ്റവരെ ഡല്‍ഹിയിലെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.