National
മധ്യപ്രദേശില്‍ വിവാഹ ചടങ്ങുകള്‍ക്കിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു
വരന്റെ അമ്മയും ഭാര്യാസഹോദരിയും അമ്മായിയും വിവാഹിതരായ രണ്ട് സഹോദരിമാരും മരിച്ചു.
ഭോപ്പാല്‍| മധ്യപ്രദേശിലെ ഭിന്ദ് ജില്ലയില്‍ വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. ഭിന്ദിലെ കച്നവ് കാല ഗ്രാമത്തില്‍ വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് സംഭവം. വരന്റെ അമ്മയും ഭാര്യാസഹോദരിയും അമ്മായിയും വിവാഹിതരായ രണ്ട് സഹോദരിമാരും മരിച്ചു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എട്ട് പേരെ വിദഗ്ധ ചികിത്സയ്ക്കായി ഗ്വാളിയോറിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
---- facebook comment plugin here -----