Connect with us

Kerala

റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഇന്നലെ വെെകുന്നേരത്തോടെ വീട്ടിലുണ്ടായിരുന്ന കുട്ടികള്‍ ചേര്‍ന്ന് കുഞ്ഞിന് റംബൂട്ടാന്‍ കഴിക്കാന്‍ കൊടുക്കുകയായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | റംബൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ചുമാസം പ്രായമായ ആണ്‍കുഞ്ഞ് മരിച്ചു. കല്ലമ്പലം സ്വദേശി അനേഷിന്റെയും വൃന്ദയുടെയും മകന്‍ ആദവ് ആണ് മരിച്ചത്.

ഇന്നലെ വെെകുന്നേരത്തോടെ വീട്ടിലുണ്ടായിരുന്ന കുട്ടികള്‍ ചേര്‍ന്ന് കുഞ്ഞിന് റംബൂട്ടാന്‍ കഴിക്കാന്‍ കൊടുക്കുകയായിരുന്നു.സംഭവസമയം മുതിര്‍ന്നവര്‍ ആരും കുഞ്ഞിന് സമീപം ഉണ്ടായിരുന്നില്ല. റംബൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി കുട്ടി കരയാന്‍ തുടങ്ങിയപ്പോഴാണ് വീട്ടുകാര്‍ വിവരം അറിയുന്നത്.

ശ്വാസമെടുക്കാന്‍ കുഞ്ഞ് ബുദ്ധിമുട്ടുന്നത് കണ്ടതോടെ വീട്ടുകാര്‍ കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോയി.ആശുപത്രിയിലെത്തിച്ച് റംബൂട്ടാന്‍ പുറത്തെടുത്തെങ്കിലും കുട്ടിക്ക് ശ്വാസമെടുക്കാന്‍ പ്രയാസം ഉണ്ടായി. തുടര്‍ന്ന്  തിരുവനന്തപുരത്തെ എസ്‌ഐടി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്ന് വെളുപ്പിന് കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

Latest