saudi accident death
സഊദിയില്‍ ഇന്ത്യന്‍ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് അഞ്ചുപേര്‍ മരിച്ചു
ട്രെയിലറുമായി കൂട്ടിയിടിച്ചു കാര്‍ കത്തിയമര്‍ന്നു
റിയാദ് | ഇന്ത്യന്‍ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് അഞ്ചുപേര്‍ മരിച്ചു.
സഊദി പൗരന്‍ ഓടിച്ച ട്രെയിലറുമായി കൂട്ടിയിടിച്ചു കാറിനു തീപ്പിടിച്ചാണ് അഞ്ചുപേരും മരിച്ചത്.
തുമാമയിലെ ഹഫ്‌ന -തുവൈഖ് റോഡിലായിരുന്നു അപകടം. ഫോര്‍ഡ് കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നു.
ഹൈദരാബാദ് സ്വദേശികളായ ഗൗസ് ദാന്തു (35), ഭാര്യ തബ്്‌റാക്് സര്‍വര്‍ (31), മക്കളായ മുഹമ്മദ് ഈഹാന്‍ ഗൗസ് (നാല്), മുഹമ്മദ് ദാമില്‍ ഗൗസ് (രണ്ട്) എന്നിവരാണ് മരിച്ചതായി തിരിച്ചറിഞ്ഞത്. അഞ്ചാമന്‍ ആരാണെന്ന് അറിവായിട്ടില്ല.
---- facebook comment plugin here -----