Connect with us

Kerala

തൃശൂർ വാൽപ്പാറയിൽ ഒഴുക്കിൽപെട്ട് അഞ്ച് പേർ മരിച്ചു

ഷോളയാർ എസ്റ്റേറ്റിലെ പുഴയിൽ കുളിക്കാനിറങ്ങിയ കോയമ്പത്തൂർ സ്വദേശികളായ യുവാക്കളാണ് അപകടത്തിൽപെട്ടത്

Published

|

Last Updated

തൃശൂർ | തൃശൂർ വാൽപ്പാറയിൽ ഒഴുക്കിൽപെട്ട് അഞ്ച് തമിഴ്നാട് സ്വദേശികൾ പേർ മരിച്ചു. കോയമ്പത്തൂർ ഉക്കടം സ്വദേശികളായ അജയ്, റാഫേൽ, ശരത്, വിനീത്, ധനുഷ് എന്നിവരാണ് മരിച്ചത്. വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു പത്ത് പേരടങ്ങുന്ന സംഘം.

ഷോളയാർ എസ്റ്റേറ്റിലെ പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഇവരിൽ ഒരാൾ ഒഴുക്കിൽപെട്ടതോടെ രക്ഷിക്കാനിറങ്ങിയതായിരുന്നു മറ്റുള്ളവർ.

ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് യുവാക്കളെ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

Latest