Connect with us

Kerala

മുറിയെടുത്ത് കഞ്ചാവ് ഉപയോഗം: ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയില്‍

കണ്ണൂരില്‍ ലോഡ്ജുകളില്‍ മിന്നല്‍ റെയ്ഡ്

Published

|

Last Updated

കണ്ണൂർ | കണ്ണൂര്‍ പറശ്ശിനിക്കടവിലെയും തളിപ്പറമ്പിലെയും ലോഡ്ജുകളില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ യുവ ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയിലായി. പറശ്ശിനിക്കടവിലെ ശ്രീപ്രിയ ലോഡ്ജില്‍ മുറിയെടുത്ത് കഞ്ചാവ് വലിക്കുകയായിരുന്ന ആലപ്പുഴ, അനുപുരത്തെ ഗൗതം അജിത്ത് (27), മാരാരിക്കുളത്തെ അജിത്ത് റെജി (27), ജെ കെ ആദിത്ത് (30), പി എ ഹരികൃഷ്ണന്‍ (25) എന്നിവരെയാണ് ഡിവൈ എസ് പി പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

തളിപ്പറമ്പ് പാളയാട് റോഡിലെ വി എ റെസിഡന്‍സിയില്‍ എസ് ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. തിരുവനന്തപുരം സ്വദേശിയായ യുവ ഡോക്ടര്‍ അജാസ് ഖാനെ (25) കഞ്ചാവ് സഹിതം പിടികൂടി. ഇയാള്‍ മുറിയിലിരുന്ന് കഞ്ചാവ് വലിക്കുകയായിരുന്നു. വിദേശത്തേക്ക് പോകുന്നതിന് മുമ്പുള്ള പരിശീലനത്തിനെന്ന പേരിലാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തിരുന്നത്.

Latest