Connect with us

National

നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സ്കൂൾ പ്രധാനാധ്യാപിക ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

പ്രധാനാധ്യാപികയുടെ ഭർത്താവ് വസന്തകുമാറും, മറ്റ് സ്കൂൾ ഉദ്യോഗസ്ഥരും വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ്

Published

|

Last Updated

തിരുച്ചിറപ്പള്ളി | നാലാം ക്ലാസിൽ പഠിക്കുന്ന ഒൻപതു വയസ്സുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സ്കൂൾ പ്രധാനാധ്യാപികയും സ്കൂൾ ട്രസ്റ്റിയും ഉൾപ്പെടെ അഞ്ച് ജീവനക്കാർ അറസ്റ്റിൽ. തിരുച്ചിറപ്പള്ളി ജില്ലയിലെ ഒരു പ്രൈവറ്റ് സ്കൂളിലെ വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. സംഭവം സംബന്ധിച്ച് പെൺകുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തിയതോടെ, പോലീസിൽ പരാതി നൽകുകയായിരുന്നു.

പ്രധാനാധ്യാപികയുടെ ഭർത്താവ് വസന്തകുമാറും, മറ്റ് സ്കൂൾ ഉദ്യോഗസ്ഥരും വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. ക്ലാസ് ടീച്ചറെ ക്ലാസിൽ നിന്ന് പറഞ്ഞയച്ച് ട്രസ്റ്റി വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും പോലീസ് പറയുന്നു.

കുട്ടികളെ ലൈംഗിക ഉപദ്രവങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന പോക്സോ വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Latest