Connect with us

Kerala

സഊദിയില്‍ വാഹനാപകടം; രണ്ട് മലയാളികളടക്കം അഞ്ചു പേര്‍ മരിച്ചു

വയനാട് സ്വദേശികളായ അഖില്‍ അലക്‌സ്, ടിന ബിജു എന്നിവരാണ് മരിച്ച മലയാളികള്‍.

Published

|

Last Updated

ദമാം|സഊദിയിലെ അല്‍ ഉലയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികളടക്കം അഞ്ചു പേര്‍ മരിച്ചു. അല്‍ ഉല സന്ദര്‍ശിക്കാന്‍ പോകുകയായിരുന്ന മദീനയില്‍ നിന്നും യാത്ര തിരിച്ച സംഘമാണ് അപകടത്തില്‍ പെട്ടത്. വയനാട് നടവയല്‍ നെയ്ക്കുപ്പ കരിക്കൂട്ടത്തില്‍ ബിജു-നിസി ജോസഫ് ദമ്പദികളുടെ മകള്‍ ടിന ബിജു (27), അമ്പലവയല്‍ സ്വദേശി അഖില്‍ അലക്‌സ് (28) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മരിച്ച മറ്റു മൂന്നുപേര്‍ സഊദി പൗരന്മാരാണെന്നാണ് പ്രാഥമിക വിവരം.

അല്‍ ഉലയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച വാഹനവും ലാന്‍ഡ്ക്രൂയിസറും തമ്മില്‍ കൂട്ടിയിടിച്ച് തീപ്പിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മദീനയിലെ കാര്‍ഡിയാക് സെന്ററില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നഴ്‌സ് ആയി ജോലി ചെയ്തുവരികയായിരുന്നു ടിന ബിജു. കഴിഞ്ഞ ദിവസം ലണ്ടനില്‍ നിന്നെത്തിയ പ്രതിശ്രുത വരനായ അഖില്‍ അലക്‌സിനൊപ്പം അല്‍ ഉല സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് ദാരുണമായ അപകടമുണ്ടായത്.

മൃതദേഹങ്ങള്‍ അല്‍ ഉലയിലെ മുഹ്‌സിന്‍ ആശുപത്രിയിലേക്ക് മാറ്റി. നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

 

 


---- facebook comment plugin here -----


Latest