Connect with us

Uae

പരുന്തിനെ വേട്ടയാടിയ അഞ്ച് പേര്‍ അറസ്റ്റില്‍

പ്രത്യേക അധികാരികളില്‍ നിന്ന് അനുമതി ലഭിച്ചാല്‍ മാത്രമാണ് മൃഗങ്ങളെ പിടികൂടാന്‍ പാടുള്ളത്.

Published

|

Last Updated

അബൂദബി|അബൂദബിയില്‍ അനധികൃതമായി പരുന്തിനെ വേട്ടയാടിയ അഞ്ച് പേരെ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. വടക്കന്‍ ഖത്തമിലെ മരുഭൂമിയില്‍ വച്ചാണ് സംഘം പിടിയിലായതെന്ന് അബൂദബി പോലീസ് അറിയിച്ചു. പരിസ്ഥിതി ഏജന്‍സിയുമായി ഏകോപിച്ചായിരുന്നു നടപടി.

പരിസ്ഥിതി സംരക്ഷണം, വികസനം, പരിഷ്‌കരണം എന്നിവയെക്കുറിച്ചുള്ള യു എ ഇയുടെ ഫെഡറല്‍ നിയമം അനുസരിച്ച്, പക്ഷികളെയും വന്യമൃഗങ്ങളെയും കടല്‍ മൃഗങ്ങളെയും വേട്ടയാടുന്നതും കൊല്ലുന്നതും പിടിച്ചെടുക്കുന്നതും 1999-ലെ ഫെഡറല്‍ നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്. പ്രത്യേക അധികാരികളില്‍ നിന്ന് അനുമതി ലഭിച്ചാല്‍ മാത്രമാണ് മൃഗങ്ങളെ പിടികൂടാന്‍ പാടുള്ളത്.

അതേസമയം, അബൂദബിയില്‍ വന്യമൃഗങ്ങളെ വേട്ടയാടുന്നത് സംബന്ധിച്ച 2005ലെ നിയമം എമിറേറ്റിനുള്ളില്‍ മൃഗങ്ങളെയും പക്ഷികളെയും ഉരഗങ്ങളെയും വേട്ടയാടുന്നത് പൂര്‍ണമായി നിരോധിച്ചു. നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടികളും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

 

 

Latest