Connect with us

Kerala

നെയ്യാറ്റിന്‍കരയില്‍ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരുക്ക്

വയോധികനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് അക്രമം

Published

|

Last Updated

തിരുവനന്തപുരം  | നെയ്യാറ്റിന്‍കര മേക്കര കല്ലുവിളയില്‍ ഗുണ്ടാസംഘത്തിന്റെ ആക്രമണം. സംഭവത്തില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് വൈകുന്നേരം ആറു മണിയോടെയാണ് സംഭവം നടന്നത്.

ബൈക്കില്‍ എത്തിയ പത്തോളം പേര്‍ അക്രമം അഴിച്ചു വിട്ടെന്നാണ് പരാതി. വയോധികനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് അക്രമം . സമീപവാസികള്‍ ചോദ്യം ചെയ്തതോടെ മടങ്ങിപ്പോയ സംഘം തിരികെയെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു.

 

Latest