Connect with us

Kerala

അഞ്ച് ശതമാനം ജി എസ് ടി; അരിക്കും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും നാളെ മുതല്‍ വില കൂടിയേക്കും

എതെല്ലാം ഭക്ഷ്യവസ്തുക്കള്‍ക്ക് ജി എസ് ടി ബാധകമാകും എന്ന കാര്യത്തില്‍ വ്യക്തത തേടി സംസ്ഥാനം ജിഎസ്ടി വകുപ്പിന് കത്തയച്ചു

Published

|

Last Updated

തിരുവനന്തപുരം |  ജി എസ് ടി പശ്ചാത്തലത്തില്‍ അരി, പാല്‍ ഉല്‍പ്പന്നങ്ങള്‍ അടക്കമുള്ള ഭക്ഷ്യ വസ്തുക്കള്‍ക്ക് നാളെ മുതല്‍ വില കൂടിയേക്കും. പാക്കറ്റിലുള്ള മോരിനും തൈരിനുമടക്കം അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തിയ ജിഎസ്ടി കൗണ്‍സില്‍ തീരുമാനം നാളെ നിലവില്‍ വരും. പാക്ക് ചെയ്ത മാംസം, മീന്‍, തേന്‍, ശര്‍ക്കര, പപ്പടം എന്നിവക്കടക്കം അഞ്ച് ശതമാനം നികുതി നാളെ പ്രാബല്യത്തിലാകും. കഴിഞ്ഞ മാസം അവസാനം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗമെടുത്ത തീരുമാനമാണ് നാളെ പ്രാബല്യത്തിലാകുന്നത്. ഇതോടൊപ്പം പരിഷ്‌കരിച്ച മറ്റ് നികുതി നിരക്കുകളും നിലവില്‍ വരും.

അതേസമയം, എതെല്ലാം ഭക്ഷ്യവസ്തുക്കള്‍ക്ക് ജി എസ് ടി ബാധകമാകും എന്ന കാര്യത്തില്‍ വ്യക്തത തേടി സംസ്ഥാനം ജിഎസ്ടി വകുപ്പിന് കത്തയച്ചു. ഇക്കാര്യത്തില്‍ വൈകീട്ടോടെ മറുപടി കിട്ടുമെന്ന് ധനകാര്യ വകുപ്പ് വ്യക്തമാക്കി.

അഞ്ച് ശതമാനം ജിഎസ്ടി നിലവില്‍ വരുന്ന സാഹചര്യത്തില്‍ പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടേണ്ടി വരുമെന്ന് മില്‍മ പ്രതികരിച്ചു.ഇക്കാര്യത്തില്‍ വൈകീട്ടോടെ അന്തിമ തീരുമാനം എടുക്കുമെന്ന് മില്‍മ ചെയര്‍മാന്‍ അറിയിച്ചു.

 

Latest