Connect with us

Kerala

സംസ്ഥാനത്ത് ഇന്ന് അഞ്ച് വാഹനാപകടങ്ങള്‍; നാല് മരണം

15 പേര്‍ക്ക് പരിക്കേറ്റു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളില്‍ ഇന്ന് നാല് മരണം. തൃശൂര്‍ ഒല്ലൂരില്‍ കെ എസ്ആര്‍ ടി സി ബസിച്ചിടിച്ച് രാവിലെ വയോധികരായ രണ്ട് സ്ത്രീകള്‍ മരിച്ചിരുന്നു. പിന്നാലെ കോട്ടയത്ത് വ്യത്യസ്ത അപകടങ്ങളില്‍ വീട്ടമ്മയും യുവാവും മരിച്ചു. അപകടങ്ങളില്‍ പതിനഞ്ച് പേര്‍ക്ക് പരുക്കേറ്റു.

തൃശ്ശൂര്‍ ഒല്ലൂര്‍ ചീരാച്ചിയില്‍ കാലത്ത് ആറരക്ക് കുര്‍ബാനയ്ക്ക് പോകുന്നതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ ആയിരുന്നു ചിയാരം വാകയില്‍ റോഡ് സ്വദേശികളായ പൊറാട്ടുകര വീട്ടില്‍ ദേവസിയുടെ ഭാര്യ എല്‍സി, പൊറാട്ടുകര വീട്ടില്‍ റാഫേലിന്റെ ഭാര്യ മേരി എന്നിവര്‍ മരിച്ചത്.

കോട്ടയം ഏറ്റുമാനൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാക്കനാട് ഇന്‍ഫോപാര്‍ക്ക് സ്വദേശി എല്‍സി മാത്യുവും ഈരാറ്റുപേട്ടയില്‍ കാര്‍ വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറി കൊണ്ടൂര്‍ സ്വദേശി അബ്ദുല്‍ഖാദറുമാണ് മരിച്ചത്. കണ്ണൂര്‍ ചെറുപുഴയില്‍ കുട്ടികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ ബസ് ഇടിച്ച് തെറിപ്പിച്ചു. സണ്‍ഡേ സ്‌കൂള്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ആറ് കുട്ടികള്‍ ഉള്‍പ്പടെ 11 പേര്‍ക്ക് പരുക്കേറ്റു.

കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവര്‍ മറിഞ്ഞ് നാലുപേര്‍ക്ക് പരുക്കേറ്റു. നിയന്ത്രണം വിട്ട ട്രാവലര്‍ പോസ്റ്റില്‍ ഇടിച്ചു മറിയുകയായിരുന്നു.

 

Latest