Connect with us

sdpi attack

ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ മര്‍ദിച്ച അഞ്ച് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ പിടിയില്‍

ഗുരുതരമായി പരുക്കേറ്റ ഡി വൈ എഫ് ഐ പ്രാദേശിക നേതാവ് അരുണ്‍കുമാര്‍ ആശുപത്രിയില്‍

Published

|

Last Updated

ആലപ്പുഴ | മാവേലിക്കരയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അഞ്ച് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ പിടിയില്‍. ഷമീര്‍, അജി, നൗഷാദ്, ഷംനാസ്, ഷഹനാസ് എന്നീ എസ് ഡി പി ഐക്കാരണ് അറസ്റ്റിലായത.് മാവേലിക്കര എസ് എഫ് ഐ മുന്‍ ലോക്കല്‍ സെക്രട്ടറിയും ഡി വൈ എഫ് ഐ മാങ്കാംകുഴി മേഖലാ കമ്മിറ്റിയംഗവുമായ അരുണ്‍കുമാറിനാണ് ഇവര്‍ മര്‍ദിച്ചത.് വെട്ടും കുത്തുമേറ്റ് ഗുരുതരമായി പരുക്കേറ്റ അരുണ്‍കുമാര്‍ കോട്ടയം മെഡിക്കല്‍ കോളജിലാണുള്ളത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. അക്രമ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.