Health
തണുപ്പ് കാലത്ത് ഊർജ്ജത്തിനായി അഞ്ച് സപ്ലിമെന്റുകൾ
തണുപ്പ് കാലത്തെ രോഗപ്രതിരോധ ശേഷിക്കും മികച്ച ആരോഗ്യത്തിനും വൈറ്റമിൻ സി സപ്ലിമെന്റുകൾ എടുക്കുന്നത് നല്ലതാണ്.
തണുപ്പുകാലത്ത് പൊതുവേ അസുഖങ്ങൾ വരുന്നതും പ്രതിരോധശേഷി കുറയുന്നതും ഊർജ്ജം ഇല്ലാതാകുന്നതും ഒക്കെ പതിവാണ്. ഈ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ചു സപ്ലിമെന്റുകൾ ഏതൊക്കെയെന്ന് നോക്കാം.
വിറ്റാമിൻ ഡി
തണുപ്പ് കൂടുതലുള്ള പ്രദേശങ്ങളിൽ എല്ലാം ഈ സമയത്ത് വെയിൽ കൊള്ളാനുള്ള അവസ്ഥ ഇല്ലാത്തതിനാലും സൂര്യപ്രകാശം ലഭിക്കുന്നത് കുറവായതിനാലും വിറ്റമിൻ ഡി യുടെ അപര്യാപ്തത നിങ്ങളുടെ ശരീരത്തിൽ കണ്ടേക്കാം. അതുകൊണ്ടുതന്നെ വിറ്റാമിൻ ഡി ഒരു മികച്ച സപ്ലിമെന്റ് ആണ്. ഇത് ക്ഷീണം അകറ്റി മാനസിക ഉല്ലാസവും ഊർജ്ജവും പ്രദാനം ചെയ്യുന്നു.
അയൺ
തണുപ്പുകാലത്ത് രക്തപ്രവാഹം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. നിങ്ങൾ ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറവുള്ളവർ ആണെങ്കിൽ അയൺ സപ്ലിമെന്റുകൾ എടുക്കുന്നത് നിങ്ങളുടെ രക്തയോട്ടം കൂട്ടാനും ക്ഷീണം തടയാനും സഹായിക്കുന്നു.
മഗ്നീഷ്യം
മഗ്നീഷ്യം പേശികളുടെ പ്രവർത്തനത്തെ പിന്തുണച്ച് ഊർജ്ജം നൽകുകയും നിങ്ങളെ ജോലികൾ ചെയ്യാൻ അനുവദിക്കുകയും ചെയ്യുന്നു. പഞ്ചസാരയെ നിയന്ത്രിക്കുന്ന ഇത് തണുപ്പുകാലത്ത് കൂടുതൽ ഊർജ്ജത്തോടെ നിലനിർത്താനും സഹായിക്കുന്നു.
വിറ്റാമിൻ ബി
ഭക്ഷണം ഊർജ്ജമാക്കി മാറ്റുന്നതിന് വിറ്റാമിൻ ബി അത്യന്താപേക്ഷിതമാണ്. ബി വിറ്റാമിനുകൾ ക്ഷീണം തടയാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
വിറ്റാമിൻ സി
തണുപ്പ് കാലത്തെ രോഗപ്രതിരോധ ശേഷിക്കും മികച്ച ആരോഗ്യത്തിനും വൈറ്റമിൻ സി സപ്ലിമെന്റുകൾ എടുക്കുന്നത് നല്ലതാണ്. ഇത് ഇരുമ്പ് കാര്യക്ഷമമായി ആഗിരണം ചെയ്യാൻ സഹായിക്കുകയും ശരീരത്തിൽ ഊർജ്ജം നിലനിർത്തുകയും ചെയ്യുന്നു.
തണുപ്പ് കാലത്തെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ചാണ് ആശങ്കയെങ്കിൽ ഈ സപ്ലിമെന്റുകൾ എടുത്തു നോക്കൂ. നിങ്ങൾ ഒരു തണുപ്പ് രാജ്യത്തോ തണുപ്പുള്ള പ്രദേശത്തോ ആണ് ജീവിക്കുന്നതെങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ നിങ്ങൾക്ക് പ്രയോജനപ്പെടും.