Connect with us

Editors Pick

ജോലിസ്ഥലത്ത് സ്വകാര്യമായി സൂക്ഷിക്കേണ്ട അഞ്ച് കാര്യങ്ങൾ

ഇത്രയും കാര്യങ്ങൾ ജോലിസ്ഥലത്ത് സ്വകാര്യമായി സൂക്ഷിക്കുന്നതിലൂടെ നിങ്ങളുടെ സമാധാനവും ജോലിയിലെ ശ്രദ്ധയും ഉയർത്താൻ കഴിയും.

Published

|

Last Updated

നിങ്ങൾ ഏത് ജോലിസ്ഥലത്ത് പ്രവർത്തിക്കുന്നവർ ആണെങ്കിലും സഹപ്രവർത്തകർക്കിടയിൽ ഐക്യം പ്രധാനമാണ്.എല്ലാവരോടും സഹകരണത്തോടുകൂടി പെരുമാറുന്നതിനൊപ്പം അവിടെ രഹസ്യമായി സൂക്ഷിക്കേണ്ട ചില കാര്യങ്ങളും ഉണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.

സഹപ്രവർത്തകർക്കിടയിലെ തെറ്റിദ്ധാരണകൾ, അസൂയ ഗോസിപ്പുകൾ എന്നിവ ഒഴിവാക്കാൻ നിങ്ങളുടെ ചില കാര്യങ്ങൾ സ്വകാര്യമായി സൂക്ഷിക്കുന്നത് നല്ലതാണ്. നിങ്ങൾക്ക് ബഹുമാനം ലഭിക്കുന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു അന്തരീക്ഷം സൂക്ഷിക്കുന്നതിന് അത് സഹായിക്കും.നിങ്ങളെ കുറിച്ചുള്ള അനാവശ്യമായ സഹതാപമോ സംശയമോ ഒഴിവാക്കാൻ വ്യക്തിപരമായ കാര്യങ്ങൾ ഒരിക്കലും അവിടെ ഷെയർ ചെയ്യരുത്.

നെഗറ്റീവ് അഭിപ്രായങ്ങൾ

സഹപ്രവർത്തകരെ കുറിച്ചോ മാനേജ്‌മെന്റിനെ കുറിച്ചോ ഉള്ള നെഗറ്റീവ് അഭിപ്രായങ്ങൾ ബന്ധങ്ങളെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങൾ സ്വകാര്യമായി സൂക്ഷിക്കണം.

കുടുംബ പ്രശ്നങ്ങൾ

നിങ്ങളുടെ അടുത്ത സുഹൃത്തിനോട് അല്ലാതെ ജോലിസ്ഥലത്ത് മുഴുവനാളുകളോടും ഒരിക്കലും ഷെയർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് കുടുംബപ്രശ്നങ്ങൾ എന്നത്. പിന്നീട് ഇത് നിങ്ങൾക്കെതിരെയുള്ള ടൂൾ ആക്കി പലരും ഉപയോഗിച്ചേക്കാം.

രാഷ്ട്രീയം, മതം

നിങ്ങളുടെ രാഷ്ട്രീയപരവും മതപരവുമായ കാര്യങ്ങൾ ഓഫീസിൽ ഡിസ്കസ് ചെയ്യുന്നത് കഴിവതും ഒഴിവാക്കുക. ഇത് വിരുദ്ധപ്രായമുള്ളവർക്കിടയിലും ബഹുമാനം വളർത്തുന്നു.

അസുഖം ബലഹീനത

നിങ്ങളുടെ അസുഖങ്ങളെ കുറിച്ചുള്ള കാര്യങ്ങൾ ചിലപ്പോൾ സിംപതി വളർത്താനും സംശയം ഉളവാക്കാനും കാരണമാകുന്നത് കൊണ്ട് തന്നെ അത്തരം കാര്യങ്ങളും ജോലിസ്ഥലത്ത് ഷെയർ ചെയ്യേണ്ടതില്ല.

സ്വപ്നങ്ങളും അഭിലാഷങ്ങളും

പുതിയ ജോബു മായി ബന്ധപ്പെട്ട കാര്യങ്ങളോ നിങ്ങളുടെ അഭിലാഷവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, അല്ലെങ്കിൽ നിങ്ങൾ ഇനി ആഗ്രഹിക്കുന്ന പൊസിഷൻ എന്നിവയൊന്നും ജോലിസ്ഥലത്ത് വെളിപ്പെടുത്താൻ പാടില്ല.

ഇത്രയും കാര്യങ്ങൾ ജോലിസ്ഥലത്ത് സ്വകാര്യമായി സൂക്ഷിക്കുന്നതിലൂടെ നിങ്ങളുടെ സമാധാനവും ജോലിയിലെ ശ്രദ്ധയും ഉയർത്താൻ കഴിയും.

Latest