uae
യു എ ഇക്ക് ഈ വർഷം അഞ്ച് പ്രധാന മുൻഗണനകൾ
പുതുവർഷത്തെ ആദ്യ കാബിനറ്റ് യോഗത്തിന് നേതൃത്വം നൽകിയ ശേഷം ഇത് സംബന്ധമായി അദ്ദേഹം ട്വീറ്റ് ചെയ്തു.
ദുബൈ | യു എ ഇ സർക്കാറിന്റെ ഈ വർഷത്തെ പ്രധാന അഞ്ച് മുൻഗണനകൾ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പ്രഖ്യാപിച്ചു. പുതുവർഷത്തെ ആദ്യ കാബിനറ്റ് യോഗത്തിന് നേതൃത്വം നൽകിയ ശേഷം ഇത് സംബന്ധമായി അദ്ദേഹം ട്വീറ്റ് ചെയ്തു.
‘ഞങ്ങൾ 2023-ൽ പുതിയ യാത്ര ആരംഭിക്കുന്നു, അതിൽ നമ്മൾ സ്വയവും സമയത്തോടും മത്സരിക്കും. ദൈവേച്ഛ പ്രകാരം അങ്ങനെ നമ്മുടെ രാജ്യം ലോകത്തിലെ ഏറ്റവും മികച്ചതായി മാറും. നമ്മുടെ രാജ്യത്തിന്റെ മികച്ച ഭാവിയെക്കുറിച്ച് ഞങ്ങൾ ശുഭാപ്തി വിശ്വാസികളാണ്’ ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
‘2023-ൽ അഞ്ച് മുൻഗണനകളുണ്ട്. ഒന്ന്: ദേശീയ സ്വത്വവും അതിന്റെ ഏകീകരണവും. രണ്ട്: പരിസ്ഥിതിയും അതിന്റെ സുസ്ഥിരതയും വർധിപ്പിക്കുക. മൂന്ന്: വിദ്യാഭ്യാസ സമ്പ്രദായവും അതിന്റെ കാഴ്ചപ്പാടിന്റെ വികസനവും. നാല്: ഇമാറാത്തിവത്കരണവും അതിന്റെ ത്വരിതപ്പെടുത്തലും. അഞ്ച്: യു എ ഇയുടെ അന്താരാഷ്ട്ര സാമ്പത്തിക പങ്കാളിത്തവും അവയുടെ വിപുലീകരണവും’. ശൈഖ് മുഹമ്മദ് വിശദീകരിച്ചു.