Connect with us

National

മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ അഞ്ച് തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു

ഗുജറാത്തിലെ കച്ച് ജില്ലയിൽ ഒരു അഗ്രോടെക് കമ്പനിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം.

Published

|

Last Updated

ഭുജ് | ഗുജറാത്തിലെ കച്ച് ജില്ലയിൽ ഒരു അഗ്രോടെക് കമ്പനിയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അഞ്ച് തൊഴിലാളികൾ അഞ്ച് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. സിദ്ധാർത്ഥ് തിവാരി, അജ്മത്ത് ഖാൻ, ആശിഷ് ഗുപ്ത, ആശിഷ് കുമാർ, സഞ്ജയ് താക്കൂർ എന്നിവരാണ് മരിച്ചത്. മുപ്പത് വയസ്സിൽ താഴെ പ്രായമുള്ളവരാണ് മരിച്ച അഞ്ച് പേരും. ഭക്ഷ്യ എണ്ണയുടെയും ബയോഡീസലിൻ്റെയും നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ‘ഇമാമി അഗ്രോടെക്’ എന്ന സ്ഥാപനത്തിലെ മലിനജല സംസ്കരണ പ്ലാൻ്റ് വൃത്തിയാക്കുന്നതിനിടെ പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

ടാങ്കിലെ ചളി നീക്കം ചെയ്യാൻ ഒരു തൊഴിലാളി ടാങ്കിൽ ഇറങ്ങി. ഇയാൾ ബോധരഹിതനായി വീണപ്പോൾരക്ഷിക്കാൻ മറ്റ് രണ്ട് തൊഴിലാളികൾ കൂടി ടാങ്കിനുള്ളിലേക്ക് ഇറങ്ങി. ഇവരും ബോധരഹിതരായി. വീണ്ടും രണ്ട് പേർ കൂടി ടാങ്കിലിറങ്ങി. ഒടുവിൽ അഞ്ച് പേരും ശ്വാസം മുട്ടി മരിക്കുകയായിരുന്നു.

കാൻഡ്‌ല പോലീസ് സ്‌റ്റേഷനിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

Latest