Connect with us

Kerala

ഡയറി എഴുതാത്തതിന് അഞ്ച് വയസുകാരന് ക്രൂരമര്‍ദ്ദനം; അധ്യാപിക അറസ്റ്റില്‍

അധ്യാപിക സ്വമേധയാ സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു

Published

|

Last Updated

തൃശൂര്‍  | തൃശൂരില്‍ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്‌കൂളിലെ അധ്യാപികയായ സെലിന്‍ ആണ് അറസ്റ്റിലായത്. ഡയറിയെഴുതിയില്ലെന്ന പേരില്‍ കുട്ടിയെ അതിക്രൂരമായി അടിച്ചുവെന്ന പരാതിയിലാണ് നടപടി. നെടുപുഴ പോലീസ് ഇന്നലെ രാത്രിയോടെയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. അധ്യാപിക സ്വമേധയാ സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. തുടര്‍ന്ന് ഇന്ന് രാവിലെ പതിനൊന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കോടതി അധ്യാപികക്ക് ജാമ്യം അനുവദിച്ചു

സെലിന്‍ കുട്ടിയുടെ ഇരു കാല്‍മുട്ടിനും താഴെ ക്രൂരമായി തല്ലുകയായിരുന്നു. സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആ.േ അതേസമയം, അധ്യാപികയെ സസ്പെന്‍ഡ് ചെയ്തെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.