Kerala
അഞ്ച് വയസുകാരിയുടെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചതായി എസ് പി
ഇന്നു രാവിലെ പ്രതി തന്നെയാണു മൃതദേഹം ഉപേക്ഷിച്ച സ്ഥലം പറഞ്ഞതെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയതെന്നും എസ്പി പറഞ്ഞു
കൊച്ചി | ആലുവയില്‍ അഞ്ചു വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തിയ സംഭവത്തില്‍ പിടിയിലായ പ്രതി അസ്ഫാക് ആലം കുറ്റം സമ്മതിച്ചതായി ആലുവ റൂറല്‍ എസ്പി വിവേക് കുമാര്‍. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയോടെ പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു.
എന്നാല്‍ മദ്യലഹരിയിലായിരുന്ന ഇയാള്‍ പരസ്പരവിരുദ്ധമായാണ് സംസാരിച്ചിരുന്നത്.ഇന്നു രാവിലെ പ്രതി തന്നെയാണു മൃതദേഹം ഉപേക്ഷിച്ച സ്ഥലം പറഞ്ഞതെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയതെന്നും എസ്പി പറഞ്ഞു. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
കുട്ടിയെ മറ്റൊരാള്‍ക്കു കൈമാറിയെന്നു പറഞ്ഞത് അന്വേഷണം വഴിതെറ്റിക്കാനാണെന്നാണു നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമെ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുമെന്നും റൂറല്‍ എസ്പി മാധ്യമങ്ങളോടു പറഞ്ഞു