National
അസമില്‍ അഞ്ചുവയസുള്ള വളര്‍ത്തുമകളെ വെയിലത്ത് കെട്ടിയിട്ടു; ഡോക്ടര്‍ ദമ്പതികള്‍ അറസ്റ്റില്‍
ദത്തെടുത്ത കുഞ്ഞിനോടാണ് ഇരുവരും ക്രൂരത കാണിച്ചതെന്ന് പോലീസ്.
ഗുവാഹതി| അസമില്‍ വികൃതി കാണിച്ച അഞ്ചുവയസുള്ള വളര്‍ത്തുമകളെ വെയിലത്ത് ടെറസില്‍ കെട്ടിയിട്ടു. സംഭവത്തില്‍ അസമിലെ പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. സംഗീത ദത്തയും ഭര്‍ത്താവ് ഡോ. വാലിയുല്‍ ഇസ്ലാമും അറസ്റ്റില്‍.
കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഡോ. സംഗീതയെ മേഘാലയയിലെ റിഭോയില്‍ നിന്നാണ് പിടികൂടിയത്. ഡോ. വാലിയുലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ദത്തെടുത്ത കുഞ്ഞിനോടാണ് ഇരുവരും ക്രൂരത കാണിച്ചതെന്ന് പോലീസ് അറിയിച്ചു.
കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ഇടപെടലിലൂടെയാണ് സംഭവം പുറത്തായത്.
---- facebook comment plugin here -----