Connect with us

National

അഞ്ചു വയസുകാരിയുടെ സ്വര്‍ണമാല കാണാനില്ല; ഇൻഡിഗോ ജീവനക്കാരിക്കെതിരെ ഗുരുതര പരാതി

പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നിയമനടപടികള്‍ക്ക് പൂര്‍ണ പിന്തുണയും സഹകരണവും നല്‍കുമെന്നും ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചു.

Published

|

Last Updated

ബെംഗളൂരു | ഇന്‍ഡിഗോ വിമാനത്തിലെ ജീവനക്കാരി അഞ്ചുവയസുള്ള കുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ചെന്ന് പരാതി. 6ഇ 661 എന്ന ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം.കുട്ടിയുടെ അമ്മ പ്രിയങ്ക മുഖര്‍ജിയാണ് ഫ്‌ലൈറ്റ് അറ്റന്‍ഡന്റിനെതിരെ പരാതി നല്‍കിയത്. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ വിമാനത്തിലാണ് സംഭവം.

ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് തന്റെ കുട്ടിയെ വാഷ്റൂമില്‍ പോകാന്‍ സഹായിച്ചെന്നും തിരിച്ചുവന്നപ്പോള്‍ കുട്ടി ധരിച്ചിരുന്ന രണ്ട് പവന്റെ സ്വര്‍ണമാല കാണാനില്ലെന്നുമാണ് പ്രിയങ്ക നല്‍കിയ പരാതിയില്‍ പറയുന്നത്.

സംഭവത്തില്‍ ഇന്‍ഡിഗോ ഫ്‌ലൈറ്റ് അറ്റന്‍ഡന്റായ അദിതി അശ്വിനി ശര്‍മ്മയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നിയമനടപടികള്‍ക്ക് പൂര്‍ണ പിന്തുണയും സഹകരണവും നല്‍കുമെന്നും ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചു.

Latest