National
കര്‍ണാടകയിലെ അങ്കണവാടിയില്‍ വെച്ച് പാമ്പുകടിയേറ്റ് അഞ്ചുവയസുകാരി മരിച്ചു
മയൂരി മൂത്രമൊഴിക്കാന്‍ അങ്കണവാടിക്ക് പുറത്തുള്ള പറമ്പിലേക്ക് പോയപ്പോള്‍ പാമ്പുകടിയേല്‍ക്കുകയായിരുന്നു.
ബെംഗളുരു|കര്‍ണാടകയിലെ സിര്‍സിയിലെ മാരിക്കമ്പ സിറ്റിയിലെ അങ്കണവാടിയില്‍ വെച്ച് പാമ്പുകടിയേറ്റ് അഞ്ചുവയസുകാരിയ്ക്ക് ദാരുണാന്ത്യം. മയൂരി സുരേഷ് കുമ്പളപ്പെനവര്‍ ആണ് മരിച്ചത്. ഇന്നലെയാണ് സംഭവം. മയൂരി മൂത്രമൊഴിക്കാന്‍ അങ്കണവാടിക്ക് പുറത്തുള്ള പറമ്പിലേക്ക് പോയപ്പോള്‍ പാമ്പുകടിയേല്‍ക്കുകയായിരുന്നു.
അതേസമയം കുട്ടിക്ക് പാമ്പുകടിയേറ്റതായി വ്യക്തമായിട്ടും ആന്റിവെനം നല്‍കാതെ ഹുബ്ബള്ളിയിലെ മെഡിക്കല്‍ കോളജിലേക്ക് അയക്കുകയാണ് പ്രാദേശിക ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ ദീപ തന്ത്രി ചെയ്തത്. ഹുബ്ബള്ളിയിലെത്തും മുമ്പ് കുഞ്ഞ് മരിച്ചു. ഡ്യൂട്ടി ഡോക്ടര്‍ ദേീപ തന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത അനാസ്ഥയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. അങ്കണവാടിക്ക് ചുറ്റുമതിലോ നല്ല ശുചിമുറിയോ ഇല്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.