National
അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി; തിരുവനന്തപുരം സ്വദേശി മുംബൈയില്‍ പിടിയില്‍
റെയി്ല്‍വെ സ്റ്റേഷന് സമീപം താമസിക്കുന്ന കുട്ടിയെ ഭക്ഷണം വാങ്ങി നല്‍കി പ്രലോഭിപ്പിച്ചാണ് ഇയാള്‍ തട്ടിക്കൊണ്ടു പോയത്
മുംബൈ | മഹാരാഷ്ട്രയിലെ മുംബൈയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ മലയാളി പിടിയില്‍. തിരുവനന്തപുരം സ്വദേശി മണി തോമസ് ആണ് അറസ്റ്റിലായത്. റെയി്ല്‍വെ സ്റ്റേഷന് സമീപം താമസിക്കുന്ന കുട്ടിയെ ഭക്ഷണം വാങ്ങി നല്‍കി പ്രലോഭിപ്പിച്ചാണ് ഇയാള്‍ തട്ടിക്കൊണ്ടു പോയത്. ജോലി കഴിഞ്ഞെത്തിയ കുട്ടിയുടെ മാതാപിതാക്കള്‍ കുട്ടിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അതേ സമയം, രണ്ടാം ഭാര്യയില്‍ മക്കളില്ലാത്തതിനാലാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പ്രതി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. നാല്‍പ്പത് വര്‍ഷത്തോളമായി നവി മുംബൈയില്‍ താമസിച്ച് വരുന്നയാളാണ് മണി തോമസ്.
നിരവധി വാഹനങ്ങള്‍ മാറിമാറി യാത്ര ചെയ്താണ് ഇയാള്‍ കുട്ടിയെ കടത്തിയത്. 150 തോളം സിസിടിവി പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. പ്രതിയുടെ വീട്ടിലാണ് കുട്ടിയെ താമസിപ്പിച്ചിരുന്നത്. ഇയാളുടെ ആദ്യ ഭാര്യ മരിച്ച് പോയിരുന്നു. കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നും കുഞ്ഞില്ലാത്ത രണ്ടാം ഭാര്യക്ക് വേണ്ടിയാണ് കുട്ടിയെ കൊണ്ടുപോയതെന്നുമാണ് മൊഴി