Connect with us

National

തെലങ്കാനയില്‍ റീല്‍സ് ചിത്രീകരണത്തിനിടെ അഞ്ച് പേര്‍ ജലാശയത്തില്‍ മുങ്ങിമരിച്ചു

രക്ഷപ്പെട്ട രണ്ടുപേര്‍ പോലീസിനെയും നാട്ടുകാരെയും വിവരമറിയിച്ചതോടെയാണ് അപകടവിവരം പുറംലോകമറിഞ്ഞത്

Published

|

Last Updated

ഹൈദരാബാദ് | തെലങ്കാനയില്‍ റീല്‍സ് ചിത്രീകരണത്തിനിടെ അഞ്ച് പേര്‍ ജലാശയത്തില്‍ മുങ്ങിമരിച്ചു. സിദ്ദിപേട്ടിലെ കൊണ്ടപൊച്ചമ്മ സാഗര്‍ ഡാമ്മിന്റെ റിസര്‍വോയറിലാണ് അപകടം സംഭവിച്ചത്.

മുഷീറാബാദ് സ്വദേശികളായ ധനുഷ്(20) സഹോദരന്‍ ലോഹിത്(17) ബന്‍സിലാപേട്ട് സ്വദേശി ദിനേശ്വര്‍(17) കൈറാത്ബാദ് സ്വദേശി ജതിന്‍(17) സഹില്‍(19) എന്നിവരാണ് മരിച്ചത്.അതേസമയം രണ്ട് യുവാക്കള്‍ രക്ഷപ്പെട്ടു.

മൂന്ന് ഇരുചക്രവാഹനങ്ങളിലായാണ് യുവാക്കള്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടത്.കരയിലിരുന്ന് കാഴ്ചകള്‍ കണ്ടതിനു പിന്നാലെ യുവാക്കള്‍ റീല്‍സ് ചിത്രീകരിക്കാനായി ജലാശയത്തലേക്കിറങ്ങുകയായിരുന്നു.വിഡിയോ ചിത്രീകരിക്കുന്നതിനായി കൂടുതല്‍ ആഴമുള്ളഭാഗത്തേക്ക് നീങ്ങിയതോടെ രണ്ട് പേര്‍ മുങ്ങിപ്പോയി.ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ബാക്കിയുള്ളവരും അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍നിന്ന് രക്ഷപ്പെട്ട രണ്ടുപേര്‍ പോലീസിനെയും നാട്ടുകാരെയും വിവരമറിയിച്ചതോടെയാണ് അപകടവിവരം പുറംലോകമറിഞ്ഞത്. അപകടം സംഭവിച്ച സ്ഥലത്തേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പുള്ള യുവാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

Latest