Connect with us

അന്താരാഷ്ട്ര പുസ്തകമേളക്ക് ഷാര്‍ജ  അല്‍ താവൂനിലെ എക്‌സ്‌പോ നഗരിയില്‍ ഉജ്ജ്വല സമാപനം. പത്ത് ദിവസം നീണ്ടു നിന്ന മേള യു എ ഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷങ്ങളാണ് സന്ദര്‍ശിച്ചത്. യുഎഇ സുംപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധാകാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷകര്‍തൃത്വത്തിലാണ് മേള നടന്നത്.എന്നും എവിടെയും കൃത്യമായ പുസ്തകമുണ്ട് എന്നതായിരുന്നു ഇത്തവണത്തെ പ്രമേയം. സാഹിത്യ നൊബേല്‍ ജേതാവ് ടാന്‍സാനിയന്‍ എഴുത്തുകാരന്‍ അബ്ദുല്‍ റസാഖ് ഗുര്‍നിയുടെ സാന്നിധ്യമായിരുന്നു മേളയിലെ വലിയ സവിശേഷത. കൂടാതെ, അള്‍ജീരിയന്‍ നോവലിസ്റ്റ്  യാസ്മിന ഖുദ്ര, ക്രിസ് ഗാര്‍ഡ്‌നര്‍, ഇന്ത്യയില്‍ നിന്ന് എഴുത്തുകാരായ അമിതാവ് ഘോഷ്, ചേതന്‍ ഭഗത് അടക്കമുള്ളവരും കേരളത്തില്‍ നിന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര ഉള്‍പ്പെടെ പ്രമുഖരും മേളക്ക് എത്തിയിരുന്നു. സ്‌പെയിരുന്നു ഇത്തവണത്തെ അതിഥിരാജ്യം.