Connect with us

ssf sahithyolsav

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് പതാക ഉയര്‍ന്നു

രണ്ടാം ദിനമായ വ്യാഴം 'കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര്‍; ലളിത ജീവിതത്തിലെ വലിയ മാതൃകകള്‍' എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും

Published

|

Last Updated

ജില്ലാ സാഹിത്യോത്സവിന് മുപ്പത്തിയൊന്ന് നേതാക്കള്‍ ചേര്‍ന്ന് പതാക ഉയര്‍ത്തുന്നു.

കൊടുവള്ളി | എസ് എസ് എഫ് 31ാമത് കോഴിക്കോട് ജില്ലാ സാഹിത്യോത്സവിന് കൊടുവള്ളി കളരാന്തിരിയില്‍ പതാക ഉയര്‍ന്നു. സുന്നി സംഘടനകളുടേയും സ്വാഗത സംഘത്തിന്റെയും നേതാക്കള്‍ ചേര്‍ന്നാണ് 31പതാകകള്‍ ഉയര്‍ത്തിയത്. കേരള മുസ്ലിം ജമാഅത് ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുറഹിമാന്‍ ബാഖവി, എ കെ സി മുഹമ്മദ് ഫൈസി, സലീം അണ്ടോണ, ഇബ്രാഹിം അഹ്‌സനി, ഡോ. അബൂബക്കര്‍ നിസാമി, യൂസഫ് സഖാഫി കരുവന്‍പൊയില്‍, എ കെ മുഹമ്മദ് സഖാഫി, നാസര്‍ സഖാഫി കരീറ്റിപ്പറമ്പ്, ഒ എം ബഷീര്‍ സഖാഫി, ഹുസൈന്‍ മാസ്റ്റര്‍ മേപ്പള്ളി നേതൃത്വം നല്‍കി. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ടി കെ റാഫി അഹ്‌സനി കാന്തപുരം അധ്യക്ഷത വഹിച്ചു.

ആദ്യ ദിവസമായ ഇന്നലെ ‘ഉള്ളു പൊള്ളാത്ത വാക്കുകള്‍, ഉള്‍ക്കൊള്ളലിന്റെ ഭാഷ’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ജില്ലാ സെക്രട്ടറി മുജീബ് സുറൈജി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പി രാമചന്ദ്രന്‍, അഫ്‌സല്‍ ഹുസൈന്‍ പറമ്പത്ത്, യാസീന്‍ ഫവാസ്, അല്‍ഫാസ് ചിറക്കല്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന ചരിത്ര സെമിനാര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. നരിപ്പാട്ട്, ഖവാലി, നഷീദ തുടങ്ങിയവ ഇതോടനുബന്ധമായി നടന്നു. കോതൂര്‍ മുഹമ്മദ് മാസ്റ്റര്‍ വിഷയാവതരണം നടത്തി. കേരള ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് അഷ്റഫ് സഖാഫി പുന്നത്ത് നരിപ്പാട്ട് അവതരിപ്പിച്ച് സംസാരിച്ചു. വായോളി മുഹമ്മദ് മാസ്റ്റര്‍, കൊടുവള്ളി ടൗണ്‍ ജുമാ മസ്ജിദ് ഖത്തീബ് ബഷീര്‍ റഹ്മാനി, നാസര്‍ കോയ തങ്ങള്‍, വേലായുധന്‍ മാസ്റ്റര്‍, എം പി സി നാസര്‍, സി ഐ അഭിലാഷ്, സുരേന്ദ്രന്‍ അര്‍ച്ചന സംസാരിച്ചു.

രണ്ടാം ദിനമായ വ്യാഴം ‘കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര്‍; ലളിത ജീവിതത്തിലെ വലിയ മാതൃകകള്‍’ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചാ സംഗമത്തില്‍ എം ടി ശിഹാബുദ്ദീന്‍ സഖാഫി, അലവി സഖാഫി കായലം, പി കെ എം അബ്ദുര്‍റഹ്മാന്‍ സഖാഫി എന്നിവര്‍ സംസാരിക്കും. വൈകിട്ട് ഏഴിന് കളറാന്തിരിയില്‍ വെച്ചാണ് സംഗമം നടക്കുന്നത്. വെള്ളിയാഴ്ച പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി സാഹിത്യോത്സവ് വേദിയില്‍ പ്രഭാഷണം നടത്തും.

 

Latest