Connect with us

From the print

എസ് വൈ എസ് കേരള യുവജന സമ്മേളനത്തിന് പതാക ഉയർന്നു

"ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം'

Published

|

Last Updated

ആമ്പല്ലൂർ/തൃശൂർ | എസ് വൈ എസ് കേരള യുവജന സമ്മേളനത്തിന് ആമ്പല്ലൂരിലെ പ്ലാറ്റിനം ഗ്രൗണ്ടിൽ പതാക ഉയർന്നു. ഇതോടെ സമ്മേളന പരിപാടികൾക്ക് ഔദ്യോഗിക തുടക്കമായി. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി, സ്വാഗതസംഘം ചെയർമാൻ ഡോ. മുഹമ്മദ് ഖാസിം എന്നിവർ ചേർന്ന് പതാക ഉയർത്തി.

അനുബന്ധമായി നടന്ന ചടങ്ങിൽ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അധ്യക്ഷത വഹിച്ചു. പി എസ് കെ മൊയ്തു ബാഖവി, ഐ എം കെ ഫൈസി, എൻ അലി അബ്ദുല്ല, പി കെ ബാവ ദാരിമി, കൂറ്റമ്പാറ അബ്ദുർറഹ്‌മാൻ ദാരിമി, സി പി സൈതലവി ചെങ്ങര, മജീദ് കക്കാട്, ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, മുഹമ്മദ് പറവൂർ, അലി ദാരിമി എറണാകുളം, ഡോ. എ പി അബ്ദുൽഹകീം അസ്ഹരി, അബൂബക്കർ പടിക്കൽ, ഡോ. പി എ മുഹമ്മദ് ഫാറൂഖ് നഈമി പ്രസംഗിച്ചു. ഐ സി എഫ് പ്രസിഡന്റ്സയ്യിദ് ആറ്റക്കോയ തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി.
ഈ മാസം 26, 27, 28, 29 തീയതികളിലാണ് യുവജന സമ്മേളനം നടക്കുന്നത്. “ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തിൽ ഒരു വർഷമായി നടന്നുവരുന്ന പ്ലാറ്റിനം ഇയർ പരിപാടികളുടെ സമാപനമായാണ് വ്യത്യസ്ത ഉള്ളടക്കങ്ങളോടെ കേരള യുവജന സമ്മേളനം നടക്കുന്നത്.

നാല് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ഡെലിഗേറ്റ്സ് കോൺഫറൻസ്, ഫ്യൂച്ചർ കേരള സമ്മിറ്റ്, നെക്സ്റ്റ് ജെൻ കോൺക്ലേവ്, ഹിസ്റ്റോറിക്കൽ ഇൻസൈറ്റ്, എൻ ജെൻ എക്സ്പോ, ഐഡിയൽ കോൺഫറൻസ്, ഹെറിറ്റേജ് കോൺഫറൻസ്, എത്തിക്കൽ കോൺഫറൻസ്, യംഗ് ഇന്ത്യ കോൺഫറൻസ് എന്നിവയാണ് നടക്കുന്നത്.

---- facebook comment plugin here -----

  -->  

Latest