Connect with us

Wayanad

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് കൊടിയിറങ്ങി; കിരീടം നേടിയെടുത്ത് ആതിഥേയര്‍

827 പോയിന്റ് നേടിയ മാനന്തവാടി ഡിവിഷന്‍ രണ്ടാം സ്ഥാനവും 672 പോയിന്റോടെ കല്‍പ്പറ്റ ഡിവിഷന്‍ മൂന്നാം സ്ഥാനവും നേടി.

Published

|

Last Updated

തരുവണ  | കഴിഞ്ഞ മൂന്ന് ദിവസമായി തരുവണയില്‍ നടക്കുന്ന എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവിന് കൊടിയിറങ്ങി. 895 പോയിന്റ് നേടിയ ആതിഥേയരായ വെള്ളമുണ്ട ഡിവിഷന്‍ കിരീട ജേതാക്കളായി. 827 പോയിന്റ് നേടിയ മാനന്തവാടി ഡിവിഷന്‍ രണ്ടാം സ്ഥാനവും 672 പോയിന്റോടെ കല്‍പ്പറ്റ ഡിവിഷന്‍ മൂന്നാം സ്ഥാനവും നേടി.

ഞായറാഴ്ച വൈകിട്ട് നടന്ന സാഹിത്യോത്സവ് സമാപന സംഗമം കേരള മുസ്ലിം ജമാഅത്ത് വയനാട് ജില്ലാ പ്രസിഡന്റ് കെ ഒ അഹ്മദ് കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു.എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സഈദ് ശാമില്‍ ഇര്‍ഫാനി അനുമോദന പ്രഭാഷണം നടത്തി. എസ് എസ് എഫ് ജില്ലാ സെക്രെട്ടറി ഹംസക്കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, എസ് വൈ എസ് ജില്ലാ അധ്യക്ഷന്‍ ബഷീര്‍ സഅദി നെടുങ്കരണ എന്നിവര്‍ സംസാരിച്ചു.
സമസ്ത ജില്ല സെക്രട്ടറി ഹംസ അഹ്സനി ഓടപ്പള്ളം, വൈസ് പ്രസിഡന്റ്അലി മുസ്ലിയാര്‍ വെട്ടത്തൂര്‍, കെ കെ മുഹമ്മദലി ഫൈസി കണിയാമ്പറ്റ എന്നിവര്‍ സംബന്ധിച്ചു. എസ് എസ് എഫ് ജില്ലാ സെക്രെട്ടറി ബഷീര്‍ കുഴിനിലം സ്വാഗതവും ജമാല്‍ സുല്‍ത്താനി കോളിച്ചാല്‍ നന്ദിയും പറഞ്ഞു.

 


  -->  

Latest