Kasargod
സഅദിയ്യ സമ്മേളനത്തിന് പതാക ഉയര്‍ന്നു; ഉദ്ഘാടന സമ്മേളനം വെള്ളിയാഴ്ച
പ്രവാസി സംഗമം നാളെ (നവം: 21, വ്യാഴം). എസ് വൈ എസ്, എസ് എസ് എഫ്, എം എസ് എസ് എ സഅദിയ്യ ശരീഅത്ത് സമാജം പ്രവര്‍ത്തകര്‍ നടത്തിയ ധ്വജയാനം പ്രൗഢമായി.
സഅദിയ്യ സമ്മേളനത്തിന് തുടക്കം കുറിച്ച് നഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പതാക ഉയര്‍ത്തുന്നു.
ദേളി | സമന്വയ വിദ്യാഭ്യാസ രംഗത്ത് അര്‍ധ ശതകം താണ്ടിയ ജാമിഅ സഅദിയ്യ അറബിയ്യയുടെ അമ്പത്തിയഞ്ചാം വാര്‍ഷിക സമ്മേളനത്തിന് ദേളി സഅദാബാദില്‍ പതാക ഉയര്‍ന്നു. സഅദിയ്യ വിദ്യാഭ്യാസ സമുച്ചയത്തില്‍ വിദ്യാര്‍ഥികളുടെയും ഉസ്താദുമാരുടെയും നൂറുകണക്കിന് പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പതാക ഉയര്‍ത്തി. പതാക ഉയര്‍ത്തലിന് മുന്നോടിയായി, പിന്നിട്ട അമ്പതാണ്ടിന്റെ പ്രതീകമായി 55 വീതം എസ് വൈ എസ്, എസ് എസ് എഫ്, എം എസ് എസ് എ സഅദിയ്യ ശരീഅത്ത് സമാജം പ്രവര്‍ത്തകര്‍ സമസ്തയുടെ പതാകയേന്തി നടത്തിയ ധ്വജയാനം പ്രൗഢമായി.
സമസ്തയുടെ ഇന്ന് കാണുന്ന പതാകക്ക് അംഗീകാരം നല്‍കിയ സമസ്ത സമ്മേളനം നടന്ന മാലിക് ദീനാറില്‍ നിന്നാണ് 165 അംഗ കര്‍മ്മസംഘം സമസ്തയുടെ മൂവര്‍ണക്കൊടിയേന്തി സഅദാബാദിലേക്ക് ചുവട് വെച്ചത്. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ കാദിര്‍ സഖാഫി നേതൃത്വം നല്‍കിയ യാത്ര സഅദിയ്യ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മാലിക് ദീനാര്‍ സിയാറത്തിന് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങല്‍ ബാഹസന്‍ പഞ്ചിക്കല്‍ നേതൃത്വം നല്‍കി. സഅദാബാദിലെത്തിയ പതാക ജാഥയെ സെക്രട്ടറി സയ്യിദ് സൈനുല്‍ ആബിദീന്‍ കണ്ണവം തങ്ങളുടെ നേതൃത്വത്തില്‍ സ്ഥാപന സാരഥികളും പ്രാസ്ഥാനിക നേതാക്കളും സ്വീകരിച്ചു.
നൂറുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കി. എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലകട്ട, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ആദൂര്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, കെ കെ ഹുസൈന്‍ ബാഖവി, ഉബൈദുല്ലാഹി സഅദി നദ്വി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, ക്യാപ്റ്റന്‍ ശരീഫ് കല്ലട്ര, അബ്ദുല്‍ റഹ്മാന്‍ ഹാജി ബഹ്റൈന്‍, ശാഫി ഹാജി കീഴൂര്‍, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, സയ്യിദ് അസ്ഹര്‍ തങ്ങള്‍, സയ്യിദ് ഹിബ്ബത്തുല്ല അഹ്സനി അല്‍ മശ്ഹൂര്‍, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അബ്ദുല്‍ കരീം സഅദി ഏണിയാടി, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, അബ്ദുല്ല ഹാജി ഫ്രീ കുവൈത്ത്, കൊവ്വല്‍ ആമു ഹാജി, ശാഫി ഹാജി കട്ടക്കാല്‍, അബ്ബാസ് ഹാജി കുഞ്ചാര്‍, ബഷീര്‍ പുളിക്കൂര്‍, അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട, അഹ്മദലി ബെണ്ടിച്ചാല്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുസ്സലാം ദേളി, ഇബ്രാഹിം സഅദി വിട്ടല്‍, സി എല്‍ ഹമീദ്, സിദ്ദീഖ് സഖാഫി ആവളം, ഷാഫി സഅദി ശിറിയ, അബ്ദുല്‍ ഖാദിര്‍ ഹാജി രിഫാഈ, ബി എ അലി മൊഗ്രാല്‍, സി പി അബ്ദുല്ല ഹാജി ചെരുമ്പ, പി എസ് മുഹമ്മദ് ഹാജി പൂച്ചക്കാട്, ഇത്തിഹാദ് മുഹമ്മദ് ഹാജി, ഹസൈനാര്‍ സഖാഫി കുണിയ, ഡോ. നാഷണല്‍ അബ്ദുല്ല, ഹനീഫ് അനീസ്, ശരീഫ് സഅദി മാവിലാടം, ഉസ്മാന്‍ സഅദി, അഷ്റഫ് കരിപ്പൊടി, അലി പൂച്ചക്കാട്, നാസര്‍ ബന്താട്, ശിഹാബ് പരപ്പ, ഫൈസല്‍ എതിര്‍ത്തോട്, സി എം എ ചേരൂര്‍, അബ്ദുല്‍ റഹ്മാന്‍ എരോല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
നാളെ (നവം: 21, വ്യാഴം) രാവിലെ 10ന് നടക്കുന്ന പ്രവാസി സംഗമം എപി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുല്‍ റഹ്മാന്‍ ദാരിമി, കെ കെ എം സഅദി, അഹ്മദ് ശിറിന്‍ എന്നിവരും കുടുംബിനികള്‍ക്ക് അഫീഫ അമീനും ക്ലാസിന് നേതൃത്വം നല്‍കും.