Kasargod
സഅദിയ്യ പ്രാര്‍ത്ഥനാ സമ്മേളനത്തിന് പതാക ഉയര്‍ന്നു; ആത്മീയ സമ്മേളനം ഇന്ന്
അഹ്മദ് അലി ബെണ്ടിച്ചാല്‍ പതാക ഉയര്‍ത്തി. നൂറുല്‍ ഉലമ മഖ്ബറ സിയാറത്തിന് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നേതൃത്വം നല്‍കി.

വിശുദ്ധ റമസാന്‍ 25-ാം രാവില്‍ ദേളി ജാമിഅ സഅദിയ്യയില്‍ സംഘടിപ്പിക്കുന്ന പ്രാര്‍ഥനാ സംഗമത്തിന് സ്വാഗതസംഘം സാരഥി അഹ്മദ് അലി ബെണ്ടിച്ചാല്‍ പതാക ഉയര്‍ത്തുന്നു.
ദേളി | റമസാന്‍ 25-ാം രാവില്‍ ജാമിഅ സഅദിയ്യയില്‍ സംഘടിപ്പിക്കുന്ന പ്രാര്‍ഥനാ സംഗമത്തിന് പതാക ഉയര്‍ത്തലോടെ തുടക്കമായി. അഹ്മദ് അലി ബെണ്ടിച്ചാല്‍ പതാക ഉയര്‍ത്തി. നൂറുല്‍ ഉലമ മഖ്ബറ സിയാറത്തിന് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നേതൃത്വം നല്‍കി.
ഇന്ന് രാവിലെ പത്തിന് കുടുംബ സംഗമത്തില്‍ സയ്യിദ് ഇബത്തുല്ല അല്‍ ബുഖാരി പ്രാരംഭ പ്രാര്‍ഥന നടത്തും. സഅദിയ്യ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജിയുടെ അധ്യക്ഷതയില്‍ സെക്രട്ടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ് ഉദ്ഘാടനം ചെയ്യും. സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി ആദൂര്‍ സമാപന പ്രാര്‍ഥന നടത്തും. ഉച്ചക്ക് 1.30ന് ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസിന് സയ്യിദ് പി എസ് ആറ്റക്കോയ ബാഹസന്‍ പഞ്ചിക്കല്‍ നേതൃത്വം നല്‍കും. എം എ ഉസ്താദിന്റെ ഭാര്യ ഖദീജ ഹജ്ജുമ്മയുടെ പേരില്‍ പ്രത്യേക പ്രാര്‍ഥന നടത്തും.
വൈകിട്ട് 4.30ന് നടക്കുന്ന ഉദ്ഘാടന സംഗമം വൈസ് പ്രസിഡന്റ് മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന്റെ അധ്യക്ഷതയില്‍ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലവി ചെട്ടുംകുഴി പ്രാര്‍ഥന നടത്തും. തുടര്‍ന്ന് ജലാലിയ്യ ദിക്ര്‍ ഹല്‍ഖയും നടക്കും.
ആറിന് നടക്കുന്ന വിര്‍ദുല്ലത്വീഫ് സംഗമത്തിന് സയ്യിദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കും. ഇഫ്ത്വാര്‍ വിരുന്നില്‍ പ്രമുഖര്‍ സംഗമിക്കും. രാത്രി പത്തിന് സമാപന പ്രാര്‍ഥനാ സംഗമം ആരംഭിക്കും. മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടിയുടെ ഉദ്‌ബോധന പ്രസംഗം നടക്കും.
മുഹമ്മദ് സ്വാലിഹ് സഅദി, സയ്യിദ് സൈനുല്‍ ആബിദീന്‍ കണ്ണവം, സയ്യിദ് മുഹമ്മദ് അശ്റഫ് ആദൂര്‍, സയ്യിദ് ജമലുല്ലൈലി, സയ്യിദ് ഇമ്പിച്ചി ഖലീല്‍സ്വലാഹ്, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി മള്ഹര്‍, കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് മാണിക്കോത്ത്, സയ്യിദ് ഖമറലി തളങ്കര, സയ്യിദ് ആറ്റക്കോയ ദേളി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി സംബന്ധിക്കും.